Latest News

'മലയാള സെറ്റുകളില്‍ പോലെയുള്ള സ്നേഹമാണ് തമിഴ് സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്; തന്റെ സുഹൃത്തായ ധനുഷിനൊപ്പം അഭിനയിച്ചതില്‍ ഏറെ സന്തോഷമുണ്ട്; അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ'; സെന്തമിഴ് പേസി തമിഴരുടെ മനം കവര്‍ന്ന് മഞ്ജുവാര്യര്‍; മലാളത്തിന്റെ അഭിനയ സരസ്വതിയെന്ന് മഞ്ജുവിനെ വാഴ്ത്തി അവതാരികയും

Malayalilife
topbanner
'മലയാള സെറ്റുകളില്‍ പോലെയുള്ള സ്നേഹമാണ് തമിഴ് സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്;  തന്റെ സുഹൃത്തായ ധനുഷിനൊപ്പം അഭിനയിച്ചതില്‍ ഏറെ സന്തോഷമുണ്ട്; അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ'; സെന്തമിഴ് പേസി തമിഴരുടെ മനം കവര്‍ന്ന് മഞ്ജുവാര്യര്‍; മലാളത്തിന്റെ അഭിനയ സരസ്വതിയെന്ന് മഞ്ജുവിനെ വാഴ്ത്തി അവതാരികയും

ലയാളികളുടെ പ്രിയ നടി മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരന്‍. വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിനൊപ്പമാണ് മഞ്ജു അഭിനയിക്കുന്നത്. ഇപ്പോള്‍ അസുരന്‍ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച മഞ്ജുവിയെും സംവിധായകന്റെയും വാക്കുകളാണ് വൈറലാകുന്നത്.

'മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജു വാരിയരെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തില്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞ അവതരാകയോടു വളരെ കൃത്യമായ മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു പറഞ്ഞു. ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തില്‍ മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. തമിഴില്‍ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവര്‍ക്കും നന്ദി. ആര്‍ക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ലെന്ന് മഞ്ജു പറഞ്ഞു. 

മലയാള സെറ്റുകളില്‍ പോലെയുള്ള സ്‌നേഹമാണ് തമിഴ് സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്. തന്റെ സുഹൃത്തായ ധനുഷിനൊപ്പം അഭിനയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതെല്ലാം നടക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്താണ് മഞ്ജു വാരിയര്‍ പ്രസംഗം അവസാനിപ്പിച്ചത്. തമിഴ് അനായാസമായിട്ടാണ് മഞ്ജു സംസാരിച്ചത്.

അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവ് കലൈപ്പുളി എസ്. തനു മഞ്ജുവിന്റെ മറ്റൊരു മുഖമാണ് വേദിയില്‍ വെളിപ്പെടുത്തിയത്. അസുരന്റെ അഡ്വാന്‍സ് തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നില്ല. താന്‍ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫലത്തുക കൈമാറുകയായിരുന്നുവെന്ന് തനു പറഞ്ഞു.
തന്റെ മുപ്പത്തിയാറാം വmയസ്സില്‍ അസുരനില്‍ ഇങ്ങനെയൊരു കഥാപാത്രം തനിക്കു തന്നതില്‍ വെട്രിമാരനോട് നന്ദിയാണ് ധനുഷ് അറിയിച്ചത്.

'ദീര്‍ഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്.  ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവര്‍ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാന്‍ കഴിയില്ലെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

Read more topics: # manju warrier,# danush,# tamil movie
manju warrier about dhanush at asuran tamil movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES