Latest News

തെലുങ്കിൽ വീണ്ടും പ്രേക്ഷകപ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി; എജെന്റിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

Malayalilife
തെലുങ്കിൽ വീണ്ടും പ്രേക്ഷകപ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി; എജെന്റിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

രു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുഗിൽ അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. ചിത്രത്തിലെ മുഴുനീള കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ലും മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെതായിരുന്നു. സിനിമ കണ്ട പ്രേക്ഷകർ ഭാഷാ വ്യത്യാസമില്ലാതെ അഭിനന്ദിക്കുന്നത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണ്. മാസ്സ് മസാല ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിന് മികച്ച പ്രതികാരങ്ങളാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. ഏജന്റിൽ ഡെവിൾ എന്ന മേജർ മഹാദേവിനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ നാഗാർജുന - അമല ദമ്പതികളുടെ മകൻ അഖിൽ അക്കിനേനി, ഡിനോ മോറിയ, സാക്ഷി വൈദ്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രം തെലുഗിൽ പൂർണ്ണമായും ഡബ്ബ് ചെയ്തത്.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്.  അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെ വിതരണക്കാർ.ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Read more topics: # മമ്മൂട്ടി
mammotty new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES