Latest News

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുക വെബ് സീരിസിനായി; കാക്കമുട്ടെ സംവിധായകന്‍ ഒരുക്കുന്ന വെബ് സീരിസില്‍ നടനെത്തുക അതിഥി വേഷത്തില്‍

Malayalilife
topbanner
 മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുക വെബ് സീരിസിനായി; കാക്കമുട്ടെ സംവിധായകന്‍ ഒരുക്കുന്ന വെബ് സീരിസില്‍ നടനെത്തുക അതിഥി വേഷത്തില്‍

മ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി ഇതാദ്യമായി വെബ് സീരീസില്‍ അഭിനയിക്കുന്നവെന്നതാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. വിജയ് സേതുപതി നായകനാവുന്ന തമിഴ് വെബ് സീരീസില്‍ സുപ്രധാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ദേശീയ പുരസ്‌കാരം നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. മണികണ്ഠന്‍ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. നവംബര്‍ 25ന് മധുരയില്‍ ചിത്രീകരണം ആരംഭിക്കും. ഡിസ് നി ഹോട് സ്റ്റാറിനു വേണ്ടി ഒരുങ്ങുന്ന വെബ് സീരീസിന്റെ രചനയും മണികണ്ഠന്റേതാണ്. 29ന് മമ്മൂട്ടി ജോയിന്‍ ചെയ്യും. വിജയ് സേതുപതിയെ നായകനാക്കി ആണ്ടവന്‍ കട്ടളൈ, കടൈശി വ്യവസായി എന്നീ ചിത്രങ്ങള്‍ എം. മണികണ്ഠന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

എം. മണികണ്ഠന്റെ വെബ് സീരീസിന് ശേഷം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്നതാണ് പ്രത്യേകത. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മാണം. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. 

ക്രിസ്മസിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രമ്യ പാണ്ഡ്യന്‍ ആണ് നായിക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മാണം.ജിജോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

mammootty in webseries

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES