ടേക്ക് ഓഫിന് ശേഷം സംവിധായകന്റെ കുപ്പായമിടാന്‍ മഹേഷ് നാരായണന്‍; ഫഹദ് ഫാസിലിനെ നായകറോളിലെത്തിക്കുന്ന മാലിക്കിന്റെ ചിത്രീകരണം ഉടന്‍

Malayalilife
topbanner
ടേക്ക് ഓഫിന് ശേഷം സംവിധായകന്റെ കുപ്പായമിടാന്‍ മഹേഷ് നാരായണന്‍; ഫഹദ് ഫാസിലിനെ നായകറോളിലെത്തിക്കുന്ന മാലിക്കിന്റെ ചിത്രീകരണം ഉടന്‍

ടേക്ക് ഓഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ സംവിധായകനാണ് മഹേഷ് നാരായണന്‍. പ്രശാന്ത് പിള്ളയുടെ അസോസിയേറ്റായും എഡിറ്ററായും തിരക്കഥാകൃത്തായും മലയാളി സിനിമയില്‍ സാന്നിധ്യമായ മഹേഷ് ഫഹദിനെ നായകറോളിലെത്തിച്ച് അടുത്ത ചിത്രം ഒരുക്കാനുള്ള അണിയറയിലാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്റെ പേര് മാലിക്ക് എന്നാണ്. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടേക്കും. ടേക്ക് ഓഫിലും ഫഹദ് പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു.ഫഹദ് ഫാസിലിന്റെ റിലീസ് ചെയ്ത അവസാന ചിത്രം അതിരനായിരുന്നു.

അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഫഹദ് മാലിക്കില്‍ ജോയിന്‍ ചെയ്യുക. ട്രാന്‍സ് ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Read more topics: # mahesh narayanan new project
mahesh narayanan new project

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES