Latest News

ഷറഫുദ്ദീനും രജിഷയും ഒന്നിക്കുന്ന സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹം;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 ഷറഫുദ്ദീനും രജിഷയും ഒന്നിക്കുന്ന സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹം;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'മധുര മനോഹര മോഹം' എന്നാണ് ചിത്രത്തിന്റെ പേര്. രജിഷ വിജയന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒരു കുടുംബത്തില്‍  അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബീത്രീ എം.ക്രിയേഷന്‍സ് ആണ്. 

മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, വിജയരാഘവന്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഗത ആര്‍ഷാ ചാന്ദിനി ബൈജു എന്നിവരും നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

ഹൃദയം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. ചന്ദ്രു സെല്‍വ രാജാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍: അപ്പു ഭട്ടതിരി, മാളവിക വി എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്യാമാന്തക് പ്രദീപ്, കലാസംവിധാനം: ജയന്‍ ക്രയോണ്, മേക്കപ്പ് : റോണക്സ് സേവ്യര്‍, കോസ്റ്റും: സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപളളിയില്‍, അബിന്‍ ഈ. എ എടവനക്കാട്, സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എ. എസ് കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതന, മാര്‍ക്കറ്റിങ് സ്ട്രാറ്റജി: ഒബ്സ്‌ക്യുറ, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്, സ്റ്റില്‍ : രോഹിത്.കെ.സുരേഷ്, ഡിസൈന്‍: യെല്ലോടൂത്ത്.

madhura manohara moham first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES