മ്ലേച്ഛമായത് കൊണ്ട് തന്നെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്; എനിക്ക് അയാളെയോ കഥയോ ഓര്‍മയില്ല; ചോലയിലെ കഥാപാത്രത്തെ ലാല്‍ നിരസിച്ച സംഭവത്തില്‍ സനല്‍കുമാര്‍ ശശിധരന്‍ മറുപടിയുമായി ലാല്‍

Malayalilife
topbanner
മ്ലേച്ഛമായത് കൊണ്ട് തന്നെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്; എനിക്ക് അയാളെയോ കഥയോ ഓര്‍മയില്ല; ചോലയിലെ കഥാപാത്രത്തെ ലാല്‍ നിരസിച്ച സംഭവത്തില്‍ സനല്‍കുമാര്‍ ശശിധരന്‍ മറുപടിയുമായി ലാല്‍

നല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ചോല. നിരവധി പുരസ്‌കാരങ്ങളും ചോലയെ തേടിയെത്തിയിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ലാലിനെ ആയിരുന്നെന്ന്   സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തുറ്ന്നു പറഞ്ഞിരുന്നു. കഥ കേട്ട ശേഷം മ്ലേച്ഛം കഥാപാത്രം എന്ന് പറഞ്ഞ്  ലാല്‍ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നെന്നാണ് സംവിധായകന്‍ മനസ് തുറന്നത്. എന്നാല്‍ സനല്‍ കുമാറിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലാല്‍.

സിനിമയെ കുറിച്ചോ സംവിധായകനെ കുറിച്ചോ താന്‍ ഓര്‍ക്കുന്നു പോലുമില്ലെന്നാണ് ലാല്‍ പ്രതീകരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.  'എനിക്ക് അയാളായോ, ആ കഥയോ ഓര്‍മ്മയില്ല. അങ്ങിനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതു കൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങിനെ പറഞ്ഞത്;' ലാല്‍ പറയുന്നു.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍:-

കഥ കേട്ടപ്പോള്‍ തന്നെ ഇത്തരമൊരു മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ തന്നെ വിളിച്ചതെന്ന് ലാല്‍ ചോദിച്ചു. അതൊരു കഥാപാത്രം മാത്രമാണെന്ന് വിശദീകരിച്ചിട്ടും അത് ചെയ്യാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാല്‍. എന്നാല്‍ അതുപോലൊരു കഥാപാത്രത്തെപ്പറ്റി തനിക്ക് ആലോചിക്കാനേ പറ്റില്ലെന്നാണ് ലാല്‍ പറഞ്ഞത്.'

അപ്പോള്‍ ഞാന്‍ സ്‌ക്രിപ്റ്റിനെ പറ്റി അഭിപ്രായം ചോദിച്ചു. നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അതിനെ കുറിച്ചും അഭിപ്രായമൊന്നുമില്ലാ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ജോജുവുമായി ഈ വിഷയം സംസാരിക്കുന്നത്. കഥ കേട്ടപാടെ വേഷം ചെയ്യാമെന്ന് ജോജു ഏല്‍ക്കുകയും ചെയ്തു. നിമിഷാ സജയനും സഹകരിക്കാമെന്നേറ്റു. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ചെയ്യുന്ന ജോലിയോടുള്ള ആത്മസമര്‍പ്പണമാണ്.'

lal response sanal kumar sasidaran fb post

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES