മൊട്ടത്തലയുമായി ഇസഹാക്ക്; അപ്പനും അപ്പാപ്പനുമൊപ്പം പൊളിക്കുന്നു; ഈ ചതി വേണ്ടാരുന്നെന്ന് ആരാധകര്‍

Malayalilife
topbanner
 മൊട്ടത്തലയുമായി ഇസഹാക്ക്; അപ്പനും അപ്പാപ്പനുമൊപ്പം പൊളിക്കുന്നു;  ഈ ചതി വേണ്ടാരുന്നെന്ന് ആരാധകര്‍

ഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചു എന്നുള്ളത്. മലയാളികളുടെ പ്രിയ താരത്തിന് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത് എന്നുള്ളതിനാല്‍ തന്നെ എല്ലാവരും കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയായിരുന്നു. തന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ഥനയാണ് തന്റെ മകനെന്ന് കുഞ്ചാക്കോ ബോബന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇസഹാക്കിന്റെ പുതിയൊരു ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് ചാക്കോച്ചന്‍

ഇസഹാക്ക് എന്ന് പേരിട്ട മകന്റെ ഒരോ വിശേഷവും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിടര്‍ന്ന കണ്ണുകളുള്ള സുന്ദരനാണ് പ്രേക്ഷകര്‍ സ്‌നേഹപൂര്‍വ്വം ഇസക്കുട്ടന്‍ എന്ന് വിളിക്കുന്ന ഇസഹാക്ക്. കഴിഞ്ഞ മാസമാണ് ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ലോക്ഡൗണില്‍ ചെറിയ ചടങ്ങിലായിരുന്നു ആഘോഷങ്ങള്‍. ഇപ്പോള്‍ ഭാര്യാപിതാവ് സാമുവല്‍ കുട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നും ഇസഹാക്കിന്റെ പുതിയ ചിത്രം പങ്കുവച്ചും കുഞ്ചാക്കോ ബോബന്‍ എത്തിയിരിക്കയാണ്.

ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവല്‍ കുട്ടിയുടെ 75ാം പിറന്നാളാശംസയാണ് താരം നേര്‍ന്നത്. സാമുവല്‍കുട്ടിക്കും ഇസഹാക്കിനുമൊപ്പമുള്ള ഒരു ചിത്രവും കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറല്‍ ആണ്. ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പന്‍ ആന്‍ഡ് അപ്പന്‍' എന്ന കുറിപ്പോടെയാണ് താരം ഇസക്കുട്ടന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അപ്പാപ്പന്‍ 75ാം പിറന്നാള്‍ ആഘോഷിച്ചു... മിസ്റ്റര്‍ സാമുവല്‍കുട്ടി, എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി. നിങ്ങളുടെ കണ്ണിലെ തിളക്കം നിങ്ങളുടെ മകളും കൊച്ചുമകനുമാണ്'ചാക്കോച്ചന്‍ കുറിച്ചു. സാവുവലിന് പിറന്നാള്‍ ആശംസകളാണ് നടന്‍ നേര്‍ന്നതെങ്കിലും ആരാധകരുടെ  കണ്ണ് ഉടക്കിയത് ഇസഹാക്കിലാണ്. ഇസഹാക്ക് മുടി മൊട്ടയടിച്ചു എന്നതിനാലാണ് ഇത്. പിറന്നാള്‍ ആഘോഷചിത്രങ്ങളില്‍ ഇസഹാക്കിന് മുടിയുണ്ടായിരുന്നു. ലോക്ഡൗണില്‍ മുടി മൊട്ടയടിച്ചതാകാമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇസഹാക്കിന്റെ മുഖം കാണിക്കാത്തതില്‍ ചാക്കോച്ചനോട് ആരാധകര്‍ പരിഭവവും പങ്കുവയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks) on

 

kunchako boban son new photo is viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES