കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളില്‍ എത്തിക്കുന്ന് ജയസൂര്യ ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്താനാര്‍. അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രഭുദേവയും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോള്‍ പ്രഭുദേവയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് 'കത്തനാര്‍' സിനിമയിലെ ക്യാരക്ടര്‍ പോ്‌സ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
'ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമായതില്‍ നന്ദിയുണ്ട്.' - എന്നാണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് രാമാനന്ദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രഭുദേവയുടെ വേഷത്തെ കുറിച്ചുള്ള സൂചനയും ഈ ഫേസ്ബുക്ക് പോസ്റ്രില്‍ നല്‍കിയിട്ടുണ്ട്.
സൈനികനോ, രാജാവോ, യോദ്ധാവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രഭുദേവ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ശക്തമായൊരു കഥാപാത്രമാകും ഇതെന്ന് പോസ്റ്റര്‍ ഉറപ്പിക്കുന്നുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ ഉറുമി എന്ന ചിത്രത്തിന് ശേഷം പ്രഭുദേവ അവതരിപ്പിക്കുന്ന ശക്തമായ വേഷം ആകും കത്തനാരിലേത്.
ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'കത്തനാര്‍' എന്ന ചിത്രത്തില്‍ പ്രഭുദേവയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ആവേശത്തോടെയാണ് താരത്തെ അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
നേരത്തേ അനുഷ്‌ക ഷെട്ടിയും ചിതത്തില്‍ ജോയിന്‍ ചെയ്തിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാര്‍'. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ?ഗ്ലിംപ്‌സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിലധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ?ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ല്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.