എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്; ഞ്ജു നേടിയെടുത്ത ഈ ആര്‍ജ്ജവം പ്രത്യേകിച്ച്‌ മലയാളികളായ സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്; വെളിപ്പെടുത്തലുമായി കമൽ

Malayalilife
topbanner
എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്; ഞ്ജു നേടിയെടുത്ത ഈ ആര്‍ജ്ജവം പ്രത്യേകിച്ച്‌ മലയാളികളായ സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്; വെളിപ്പെടുത്തലുമായി  കമൽ

ലയാളികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ഒരു  പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെ കാണുന്നത്  തനിക്ക് അത്ഭുതമാണെന്ന് സംവിധായകൻ കമൽ പറയുകയാണ്.  ഈ പുഴയും കടന്ന് പോലെയുള്ള സിനിമകൾ താരത്തിന്റെ കരിയറിന്റെ ആരംഭത്തിൽ തന്നെ കമൽ ചെയ്‌തു.  ഇരുവരുടെയും കൂട്ടുകെട്ടില്‍ അവസാനമായി  പുറത്തിറങ്ങിയ അവസാന ചിത്രം ആമിയാണ്. മഞ്ജുവിന്റെ കുറിച്ച് ഒരു അഭിമുഖത്തിൽ കമൽ പറഞ്ഞത് ഇങ്ങനെ

'മഞ്ജുവിനെ കുറിച്ച്‌ ശരിക്കും പറഞ്ഞാല്‍ സ്ത്രീ എന്ന രീതിയില്‍ മലയാളികളുടെ ഒരു പ്രതീകമാണ്. അത് നടി എന്ന രീതിയില്‍ മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുമ്ബോള്‍ മഞ്ജുവാര്യര്‍ കാണിക്കുന്ന ഒരു ആര്‍ജ്ജവമുണ്ട്‌. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മഞ്ജുവാര്യര്‍ പുഞ്ചിരിയോടെ നേരിടുന്നത് അത്ഭുതമാണ്.

അത് ചിലര്‍ പറയും കരളുറപ്പ് ആണെന്ന്, പക്ഷെ മഞ്ജുവാര്യര്‍ അത്ര കരളുറപ്പ് ഉള്ള പെണ്‍കുട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ മഞ്ജു നേടിയെടുത്ത ഈ ആര്‍ജ്ജവം പ്രത്യേകിച്ച്‌ മലയാളികളായ സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്'.

kamal talks about actress manju warrier

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES