മമ്മൂട്ടിക്കും എം.ജി ശ്രീകുമാറിനും വിദ്യാധരന്‍ മാഷിനുമൊപ്പം അമേരിക്കയിലിരുന്ന് ഡിജിറ്റല്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗാന ഗന്ധര്‍വന്‍: വേദിയില്‍ തമാശകളുമായി മമ്മൂട്ടി; യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാക്കിയത് ഇങ്ങനെ

Malayalilife
topbanner
മമ്മൂട്ടിക്കും എം.ജി ശ്രീകുമാറിനും വിദ്യാധരന്‍ മാഷിനുമൊപ്പം അമേരിക്കയിലിരുന്ന് ഡിജിറ്റല്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗാന ഗന്ധര്‍വന്‍: വേദിയില്‍ തമാശകളുമായി മമ്മൂട്ടി; യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാക്കിയത് ഇങ്ങനെ

ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്നലെ 83 വയസ് തികയുകയായിരുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ആശംസകളുമായി എത്തി.മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആശംസ നേര്‍ന്നു. കൊച്ചിയില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. 

മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. യേശുദാസ് അക്കാഡമി, തംരഗിണി,മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.യേശുദാസ് പാടിയ തനിച്ചോന്ന് കാണാന്‍ എന്ന പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു.

അമേരിക്കയില്‍ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും വേദിയിലെ ഡിജിറ്റല്‍ സ്‌ക്രീനിലൂടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ആഘോഷങ്ങളില്‍ പങ്കുചേരാന്‍ മമ്മൂട്ടിയുമെത്തി. 'ഇവിടെ നിന്ന് അമേരിക്കയിലേക്കു കാണുന്ന ക്യാമറ ഏതാണ്' വേദിയിലെത്തുമ്പോള്‍ മമ്മൂട്ടി ആദ്യം ചോദിച്ചത് ഇതായിരുന്നു. വിജയ് യേശുദാസ് ചൂണ്ടിക്കാണിച്ച ക്യാമറയെ നോക്കി മമ്മൂട്ടി പറഞ്ഞു, ''ദാസേട്ടാ, ഹാപ്പി ബര്‍ത്ത് ഡേ''. ആ നേരത്ത് കാതങ്ങള്‍ക്കപ്പുറത്ത് അമേരിക്കയില്‍നിന്ന് ഗാനഗന്ധര്‍വന്റെ രൂപം വലിയ സ്‌ക്രീനില്‍ തെളിഞ്ഞു.

തൂവെള്ള വസ്ത്രത്തില്‍ പുഞ്ചിരി തൂകി കൂപ്പുകൈകളോടെ അദ്ദേഹത്തിന്റെ മറുപടിയുമെത്തി. ''സര്‍വത്തിന്റെയും കാരണഭൂതനായ ജഗദീശ്വരന് പ്രണാമം. ജന്മദിനത്തില്‍ ഇത്ര ദൂരെയാണെങ്കിലും ഓണ്‍ലൈനിലൂടെ നിങ്ങളുടെ മുന്നിലെത്തി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം''. വേദിയില്‍ യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാന്‍' ആല്‍ബം മമ്മൂട്ടി പ്രകാശനം ചെയ്തു. കലാസാഹിത്യ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ഒന്നിച്ച വേദിയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പിറന്നാള്‍ കേക്ക് മുറിച്ചു.

ഗായക സംഘടനയായ 'സമ'ത്തിന്റെ ആഭിമുഖ്യത്തില്‍ ഉണ്ണി മേനോന്‍, എം.ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, ബിജു നാരായണന്‍, സുദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം ഗായകര്‍ 'ഗാനമാലിക'യായി ആശംസാ ഗീതാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ രേണുരാജ്, നടന്മാരായ സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം നസീര്‍, നാദിര്‍ഷാ, ഗാനരചയിതാക്കളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍.കെ. ദാമോദരന്‍, ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകരായ വിദ്യാധരന്‍, ബേണി ഇഗ്നേഷ്യസ്, ശരത്, ടി.എസ്. രാധാകൃഷ്ണന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു തുടങ്ങി ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയ്ക്കിടെ കളക്ടര്‍ രേണു രാജിനോട് മമ്മൂട്ടി പറയുന്ന കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സിനിമയില്‍ അഭിനയിക്കുന്ന ആളാ?ണെന്ന് കരുതി എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. 'കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചത്. മലയാളിയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്'' എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സിലാകെ ചിരി പടര്‍ന്നു. അവസാനം രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു. 


       

Read more topics: # യേശുദാസ് ,#
k j yesudas birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES