ആട് പുലിയാട്ടത്തിന് ശേഷം ജയറാമുമായി കൈകോര്‍ത്ത് കണ്ണന്‍താമരക്കുളം; പട്ടാഭിരാമന്റെ ചിത്രീകരണം പൂര്‍ത്തിയായി; ഉടന്‍ തീയറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ 

Malayalilife
topbanner
ആട് പുലിയാട്ടത്തിന് ശേഷം ജയറാമുമായി കൈകോര്‍ത്ത് കണ്ണന്‍താമരക്കുളം; പട്ടാഭിരാമന്റെ ചിത്രീകരണം പൂര്‍ത്തിയായി; ഉടന്‍ തീയറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ 

യറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമന്‍ റിലീസിംഗിനൊരുങ്ങുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്ക് ,സെക്കന്റ് ലുക്ക് പോസ്റ്ററുകളും വൈറലായിരുന്നു. പത്മനാഭന്റെ മണ്ണില്‍ നിന്ന് മുന്‍പും ഒരുപാട് കഥകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമായ കഥയായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടെയാണ് പട്ടാഭിരാമന്റെ ടൈറ്റില്‍ സെറ്റ് ചെയ്തിരിക്കുന്നത്.
 
വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, മിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജയറാമിനൊപ്പം തന്നെ ശക്തമായൊരുകഥാപാത്രമായി ബൈജു സന്തോഷ് എത്തുന്നു. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് പട്ടാഭിരാമന്‍ നിര്‍മ്മിക്കുന്നത്. പുത്തന്‍ പണം, കനല്‍, പുതിയ നിയമം, സോളോ തുടങ്ങി നിരവധി ബിഗ്ബഡ്ജറ് സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് അബാം മൂവീസ്.

ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്‍, സായ് കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍,  ജെപി,  മാധുരി, പാര്‍വതി നമ്പിയാര്‍ , അനുമോള്‍, കലാഭവന്‍ പ്രജോദ്, തെസ്‌നിഖാന്‍, ഷാജു പാലക്കാട്, വിജയകുമാര്‍,  ബിജുപപ്പന്‍ , ജയന്‍ ചേര്‍ത്തല,  ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ. എ രാജേന്ദ്രന്‍, അബു സലിം, മുഹമ്മദ് ഫൈസല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 

ക്യാമറ-രവിചന്ദ്രന്‍, കലാസംവിധാനം-സഹസ് ബാല , സംഗീതം -എം ജയചന്ദ്രന്‍, ഗാനരചന കൈതപ്രം - മുരുഗന്‍ കാട്ടാക്കട,എഡിറ്റിങ് രജിത് ഗഞ,പശ്ചാത്തല സംഗീതം,സാനന്ദ് ജോര്‍ജ് ,മേക്കപ്പ് -സജി കൊരട്ടി ,കോസ്റ്റുംസ് - അരുണ്‍ മനോഹര്‍ ,അസ്സോസിയേറ്റ് ഡയറക്ടര്‍,സുരേഷ് ഇളമ്പല്‍,ഹരികുമാര്‍ ഇളയിടത്ത് എന്നിവരാണ്.

Read more topics: # jayaram movie pattabhiraman
jayaram movie pattabhiraman

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES