അഭിനയം പോലെ തന്നെ പാചകത്തിലും ഏറെ താത്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. നടനുമായി അടുത്ത സൗഹൃദമുള്ള പല നടന്മാരും ഇക്കാര്യം പങ്കുവക്കാറുമുണ്ട്. നടന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്ക് പലര്‍ക്കും നടന്റെ രുചികരമായ ഭക്ഷണം ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചവരുമാണ്. ഇപ്പോളിതാ നടന്‍ ഇന്ദ്രജിത്തിനും ആ ഭാഗ്യം കൈവന്നിരിക്കുകയാണ്.മോഹന്‍ലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.
ജിത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിനു ലണ്ടനില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും, ഇന്ദ്രജിത്തിനുമൊപ്പം നടി സംയുക്ത മേനോനെയും കാണാം. സ്റ്റാര്‍ ഷെഫ് ഇന്‍ ആക്ഷന്‍ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വാഗ്യു എന്ന സ്പെഷ്യല്‍ ഇറച്ചി വിഭവം ആണ് ലാലേട്ടന്‍ തയ്യാറാക്കിയത്.
തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു.