Latest News

പൂര്‍ണിമയ്ക്ക് ഇന്ദ്രജിത്ത് ആദ്യമായി നല്‍കിയ പ്രണയസമ്മാനം ഇതായിരുന്നു; ആ സന്തോഷ ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി പൂർണിമ ഇന്ദ്രജിത്ത്

Malayalilife
topbanner
പൂര്‍ണിമയ്ക്ക് ഇന്ദ്രജിത്ത് ആദ്യമായി  നല്‍കിയ പ്രണയസമ്മാനം ഇതായിരുന്നു;  ആ സന്തോഷ ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി പൂർണിമ ഇന്ദ്രജിത്ത്

ലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും  2002 ലായിരുന്നു വിവാഹിതരായത്. കുടുംബത്തിന്റെയും , മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമ സജീവ സാന്നിധ്യമാണ്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പൂർണിമയുടെ  പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ഇതിനിടയിൽ പൂർണിമ വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്‌തു. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഏവരുടെയും ശ്രദ്ധ പിടിച്ചു  പറ്റുന്നത് രസകരമായൊരു ചിത്രവുമായിട്ടാണ്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായിട്ടാണ് ആ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഭര്‍ത്താവായ ഇന്ദ്രജിത്തിന്റെ പ്രണയത്തെ കുറിച്ചും അദ്ദേഹം തന്നെ സമ്മാനങ്ങളെ കുറിച്ചുമുള്ള വാർത്ത കുറിപ്പുകളുമായിരുന്നു.

ഒരു ആരാധകൻ അയച്ച് കൊടുത്ത ഒരു പഴയൊരു ചിത്രം ആണ് പുറത്ത് വിട്ടിരിയ്ക്കുന്നത്.  മൂത്തമകള്‍ പ്രാര്‍ഥനയ്ക്ക് പതിനാറ് മാസം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും 2006 ഫെബ്രുവരിയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും പറഞ്ഞുകൊണ്ടാണ് പൂർണിമ ചിത്രം പങ്കുവച്ചിരുന്നത്.ഞങ്ങള്‍ അച്ഛന്മമ്മാരായതിന്റെ സന്തോഷം ആസ്വദിക്കുന്ന വളരെ സന്തോഷ പൂര്‍വ്വമായ ദിനങ്ങളിലൊന്നായിരുന്നു അത് എന്നും പൂര്‍ണിമ പറഞ്ഞു.ചിത്രത്തിൽ ഉണ്ടായിരുന്നത് അതീവ സന്തോഷത്തോടെ ഇരിക്കുന്ന പൂര്‍ണിമയും ഇന്ദ്രജിത്തുമായിരുന്നു. പഴയൊരു അഭിമുഖത്തിന്റെ പത്രക്കട്ടിങ് പങ്കുവച്ച പൂർണിമ അതില്‍ ഇരുവരും പരസ്പരം കൈമാറിയ പ്രണയ സമ്മാനങ്ങളെ കുറിച്ചും വ്യക്തമാകുന്നുണ്ട്. 'പുറമേ കാണുന്നവര്‍ക്ക് നടന്‍ ഇന്ദ്രജിത്ത് ആളല്‍പം സീരിയസാണ്. പക്ഷേ ഇന്ദ്രന്‍ എത്ര റൊമാന്റിക് ആണെന്ന് പൂര്‍ണിമയ്‌ക്കേ അറിയൂ. പ്രത്യേകിച്ച് പ്രണയ സമ്മാനങ്ങളുടെ കാര്യത്തില്‍. ഞാന്‍ ഇന്ദ്രന് കൊടുത്ത ആദ്യ സമ്മാനം ക്രിസ്റ്റലിന്റെ ഒരു റെഡ് ഹാര്‍ട്ട് ആയിരുന്നു. അതിപ്പോഴും പൊന്നു പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഇന്ദ്രനെന്ന് പൂര്‍ണിമ വ്യക്തമാകുന്നുണ്ട്.

 ഇന്ദ്രന്‍ ആദ്യമെനിക്ക് ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു തന്നിരുന്നത്.  ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷമുള്ള ആദ്യ വാലന്റ്റൈന്‍സ് ദിനത്തിനും ഉണ്ടായിരുന്നു പ്രത്യേകത. അന്നാണ് പൃഥ്വിരാജ് ആദ്യമായി ആസ്‌ട്രേലിയക്ക് പോയത്. അത് കൊണ്ട് ഞങ്ങളുടെ രണ്ട് കുടുംബങ്ങളിലെയും എല്ലാവരും ആദ്യമായി ഒത്തുകൂടി. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പട്ടികളെന്ന് വെച്ചാല്‍ എനിക്ക് ജീവനാണെന്ന് ഇന്ദ്രനറിയമായിരുന്നു. ഊട്ടിയില്‍ ഒരു സിനിമയുടെ സെറ്റില്‍ നിന്നും കോയമ്പത്തൂര്‍ പോയിട്ടാണ് വാങ്ങിയത്. എറണാകുളത്ത് എന്റെ അടുത്ത് വന്നപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു. ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ടെന്ന്. എനിക്ക് സര്‍പ്രൈസായി ഇന്ദ്രന്റെ കൈയില്‍ കറുത്ത് തിളങ്ങുന്നൊരു കുഞ്ഞു പട്ടിക്കുട്ടി. അപ്പു എന്നായിരുന്നു അവന് പേരിട്ടതെന്നും  പൂർണിമ വെളിപ്പെടുത്തുന്നു.  ഇങ്ങനെയായിരുന്നു പഴയ വാര്‍ത്തയിലെ ഉള്ളടക്കവും. 

ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെയാണ്  പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.ചിത്രത്തിൽ   ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രം തന്നെയായിരുന്നു പൂർണിമയുടേത്.പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൂർണിമ .രാ ജീവ് രവിയുടെ  സംവിധാനത്തിൽ  നിവിന്‍ പോളി നായകനായിട്ടെത്തുന്ന ചിത്രം  തുറമുഖത്തിലും പൂർണിമ വേഷമിടുന്നുണ്ട്.

indrajith first gift for poornima indrajith

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES