'രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?' ഇന്ദ്രന്‍സിനെ പ്രശംസിച്ചും സൂപ്പര്‍താരങ്ങളെ തള്ളിയും ഹരീഷ് പേരടി

Malayalilife
topbanner
'രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?'  ഇന്ദ്രന്‍സിനെ പ്രശംസിച്ചും സൂപ്പര്‍താരങ്ങളെ തള്ളിയും ഹരീഷ് പേരടി

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെലില്‍ തിളങ്ങി നില്‍ക്കുകയാണ് നമ്മുടെ സ്വന്തം ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രമാണ് 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ നടന്‍ ഹരീഷ് പേരടിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. 'രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?'- ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?... നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ നിങ്ങളെ കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്... അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു.'

Read more topics: # hareesh peradi about innocent
hareesh peradi about innocent

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES