അന്നും ഇന്നും എന്തൊരു സാമ്യത...! സിമ്മിങ് സ്യൂട്ടില്‍ ഞെട്ടിച്ച് ബോളിവുഡ് താരം  ഗുല്‍ പനാഗ്..! ചിത്രത്തിന്റെ സമാനത കണ്ട് അമ്പരന്ന് ആരാധകരും..!

Malayalilife
topbanner
അന്നും ഇന്നും എന്തൊരു സാമ്യത...! സിമ്മിങ് സ്യൂട്ടില്‍ ഞെട്ടിച്ച് ബോളിവുഡ് താരം  ഗുല്‍ പനാഗ്..! ചിത്രത്തിന്റെ സമാനത കണ്ട് അമ്പരന്ന് ആരാധകരും..!

മിസ് യൂണിവേഴ്‌സും ബോളിവുഡിലെ പ്രശ്‌സത താരവുമാണ് ഗുല്‍ പനാഗ്. നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയവേഷം ചെയ്തിട്ടുള്ള താരം മോഡല്‍ അഭിനയത്രി, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകളിലല്‍ തിളങ്ങുകയാണ്. ആം ആദ് മി പാര്‍ട്ടിയിലെ താരത്തിന്റെ സാന്നിധ്യവും ദേശിയ താലത്തില്‍ ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ബിക്കിനി ചിത്രമാണ് വൈറലായി മാറുന്നത്. 

ബോളിവുഡ് താരം ഗുല്‍ പനാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ആഘോഷിക്കുന്നത്.  മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിനിടയില്‍നിന്നുളള ചിത്രങ്ങളാണ് അവ. എന്നാല്‍ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. വളരെയധികം  സാമത്യ പുലര്‍ത്തുന്ന രണ്ടു ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു പോലെയിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്ക് ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ടെന്നതാണ്.ഒരേ സ്ഥലം, ഒരേ സ്വിമ്മിങ് വേഷം  ഒന്ന് 1999ല്‍ എടുത്തതും മറ്റൊന്ന്  2019ല്‍ എടുത്തതുമാണ്.  ഇരുപതു വര്‍ഷക്കാലം കൊണ്ട് താരത്തിനു ഒരു മാറ്റവും ഉണ്ടായില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിഷയം.  


ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന 'മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍'  സ്വിമ്മിങ് വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.  കറുത്ത സിമ്മിങ് വെയറില്‍ അതീവ സുന്ദരിയായിട്ടാണ് താരം പ്രതൃക്ഷപ്പെട്ടത്. താരത്തിന്റെ ചര്‍മത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ആരാധകര്‍ പറയുന്നത്. 1999ലാണ് പനാഗ് മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കുന്നത്. 2003ല്‍ ദൂപ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് നായികയായി അരങ്ങേറ്റം പിന്നീട് 2019 വരെ 19ലധികം ശ്രദ്ധേയമായ സിനിമകളില്‍ താരം വേഷമിട്ടു.  

ഫാമിലിമാന്‍, കാഷ്മീര്‍ അടക്കം ശ്രദ്ധിക്കപ്പെടുന്ന സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.  പിന്നീടാണ് താരത്തിന്റെ ആംആദ് മി പ്രവേശനം. സ്വകാര്യ എയര്‍ലൈന്‍ പൈലറ്റായ റിഷി അട്ടാരിയാണ് താരത്തിന്റെ ഭര്‍ത്താവ് നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.  2018ലാണ് താരത്തിന് നിഹല്‍ എന്ന മകന്‍ ജനിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 

Then and now.

Read more topics: # gul panag beach pic viral
gul panag beach pic viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES