ടിനിടോമും ജോണി ആന്റണിയും ഉള്‍പ്പെടെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണില്‍ സംസാരിച്ചത് ഒരുപാട് സന്തോഷം നല്‍കി; ചേച്ചിയോട് സംസാരിക്കാന്‍ പറ്റുമോയെന്ന് മഞ്ജുവിന്റെ ചോദ്യം ഞെട്ടിച്ചു; മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
 ടിനിടോമും ജോണി ആന്റണിയും ഉള്‍പ്പെടെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണില്‍ സംസാരിച്ചത് ഒരുപാട് സന്തോഷം നല്‍കി; ചേച്ചിയോട് സംസാരിക്കാന്‍ പറ്റുമോയെന്ന് മഞ്ജുവിന്റെ ചോദ്യം ഞെട്ടിച്ചു; മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

ഞ്ജു വാരിയര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്‍ .മഞ്ജുവാര്യമായി നടന്ന മീറ്റിംഗ് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ജി  മാര്‍ത്താണ്ഡന്‍. 
കുറിപ്പ് ഇങ്ങനെ:

മഞ്ജു വാര്യര്‍. ഇന്ന് മഞ്ജു വാര്യരുമായി നടന്ന മീറ്റിങ് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. മീറ്റിങ്ങിനിടയില്‍ കുടുംബസംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചു. എന്റെ ചേച്ചിക്ക് അടുത്ത കാലത്ത് ഒരു അസുഖം പെട്ടെന്ന് പിടിപ്പെട്ടു. അതിന്റെ ട്രീറ്റ്‌മെന്റില്‍ ആണ് ചേച്ചി ഇപ്പോള്‍. ടിനിടോമും ജോണി ആന്റണി ചേട്ടനും പോലുള്ള എന്റെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണില്‍ സംസാരിച്ചത് ചേച്ചിക്ക് ഒരുപാട് സന്തോഷം നല്‍കിയിരുന്നു. മഞ്ജുമായിട്ടുള്ള മീറ്റിങ്ങിന് ഒടുവില്‍ മഞ്ജു എന്നോട് ചോദിച്ചു, ചേച്ചിയോട് സംസാരിക്കാന്‍ പറ്റുമോന്ന്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ അങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ച ഒരു കാര്യമായിരുന്നു അത്. 

അതെങ്ങനെ മഞ്ജു എടുക്കുമെന്ന ഒരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ഇങ്ങോട്ട് ചോദിച്ചത്. അങ്ങനെ ചേച്ചിയുമായി ഒരു പത്തു മിനിറ്റോളം മഞ്ജു വിഡിയോ കോള്‍ സംസാരിച്ചു. ചേച്ചിയുടെ മുഖത്തെ സന്തോഷം ഞാന്‍ അപ്പോ കണ്ടറിയുന്നുണ്ടായിരുന്നു. ശരിക്കും വല്ലാത്തൊരു മോട്ടിവേഷന്‍ ആയിരുന്നു അത്.ചേച്ചിയോടും എന്നോടും ഉള്ള മഞ്ജുവിന്റെ കരുതലിനും സ്‌നേഹത്തിനും ഒരുപാട് നന്ദി'.- മാര്‍ത്താണ്ഡന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിനൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിരുന്നു.
സഹതാരങ്ങളുമായി വളരെ  അടുത്ത സൗഹൃദബന്ധം സ്ഥാപിക്കുകയും  നിലനിര്‍ത്തുകയും ചെയ്യുന്നയാളാണ് മഞ്ജു വാര്യര്‍. അഭിനയത്തിനൊപ്പം തന്നെ നൃത്തത്തേയും ഒപ്പം ചേര്‍ത്തു നിര്‍ത്തിയാണ് താരം മുന്നേറിയത്.അഭിനേത്രി എന്നതിന് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് മഞ്ജു.

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്, ചേച്ചിയുടെ എല്ലാ അസുഖങ്ങളും മാറും. ഞാനും എന്റെ കുടുംബവും പ്രാര്‍ത്ഥിക്കുന്നുണ്ട്. ധൈര്യമായിരിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ചിലരുടെ പെരുമാറ്റം ജീവിതത്തില്‍ ചെറുതല്ലാത്ത വിസ്മയവും സന്തോഷവും നല്‍കും. ഭാഗ്യം വേണം, അങ്ങനുള്ളവരുമായി ഇടപെടാന്‍ എന്നായിരുന്നു കമന്റുകള്‍.

g marthandan about manju warrier

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES