മുമ്പൊക്കെ മകള്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി അമാലിനെ കണ്ടില്ലെങ്കില്‍ ചുറ്റും തെരയുമായിരുന്നു; ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ അത് മാറി വരുന്നു; മറിയം വീട്ടില്‍ ഉളളപ്പോള്‍ വാപ്പച്ചിക്കും പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്; കുഞ്ഞ് മറിയം വരുത്തിയ മാറ്റങ്ങള്‍ പങ്ക് വച്ച് ദുല്‍ഖര്‍

Malayalilife
topbanner
മുമ്പൊക്കെ മകള്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി അമാലിനെ കണ്ടില്ലെങ്കില്‍ ചുറ്റും തെരയുമായിരുന്നു; ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ അത് മാറി വരുന്നു; മറിയം വീട്ടില്‍ ഉളളപ്പോള്‍ വാപ്പച്ചിക്കും പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്; കുഞ്ഞ് മറിയം വരുത്തിയ മാറ്റങ്ങള്‍ പങ്ക് വച്ച് ദുല്‍ഖര്‍

ദുല്‍ഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനോടും ആരാധകര്‍ക്ക്. മറിയത്തിന്റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍മീഡിയയ്ക്ക് വിരുന്നാണ്. പൊതുവദേകളില്‍ ഡിക്യു മകളുമായി എത്താറുള്ളപ്പോഴെല്ലാം ക്യാമറയ്ക്ക് വിരുന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞ് മറിയത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചാരം ലഭിച്ച ചിത്രങ്ങളിലൊന്നാണ്. ഇപ്പോളിതാ തന്റെ മകള്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ദുല്‍ഖര്‍. നടന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ദി സോയാ ഫാക്ടറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധിയുമായി സംസാരിക്കവേയാണ് ദുല്‍ഖര്‍ കുടുംബ വിശേഷങ്ങള്‍ പങ്ക് വച്ചത്.

എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നും എഴുനേല്‍ക്കുമ്പോള്‍ എന്റെ ഭാര്യ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍ അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി. പക്ഷേ ഇപ്പോള്‍, ഞാന്‍ അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചതിനു ശേഷം, അത് പതിയെ മാറി വരുന്നു. ഇപ്പോള്‍ അവള്‍ ഞാനുമായി കംഫര്‍ട്ടബിള്‍ആണ്. ഇപ്പോള്‍ ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു, ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. 

ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും (അവളെ വിട്ടു) പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും, സ്‌നേഹത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് പുനര്‍നിര്‍വചിക്കും. അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നതെന്ന് നടന്‍ പറയുന്നു,

തന്റെ കുട്ടിക്കാലദിനങ്ങളെക്കുറിച്ചും ദുല്‍ഖര്‍ ഈ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.  വാപ്പിച്ചി മക്കളെ സിനിമാലോകത്ത് നിന്നും കഴിയുന്നതും അകറ്റി നിര്‍ത്തി, സാധാരണജീവിതം നല്‍കാനാണ് ശ്രമിച്ചത് എന്നും ദുല്‍ഖര്‍ പറഞ്ഞു.എനിക്കൊരു പന്ത്രണ്ടു വയസാകുന്നതുവരെയൊക്കെ വാപ്പിച്ചിയ്ക്ക് നല്ല ജോലിത്തിരക്കായിരുന്നു. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ പണിപ്പെടുകയായിരുന്നു അദ്ദേഹം.  ജോലി കഴിഞ്ഞു പാതിരാത്രി വീട്ടില്‍ വരുന്ന വാപ്പിച്ചി നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ വീണ്ടും ജോലിയ്ക്ക് പോകുന്ന സാഹചര്യമായിരുന്നു.  ഉറങ്ങിക്കിടന്നിരുന്ന ഞങ്ങള്‍ മക്കളെ അദ്ദേഹം കാണുമായിരുന്നിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അങ്ങനെ അധികം കാണാന്‍ കിട്ടുമായിരുന്നില്ല.  കുറച്ചു മുതിര്‍ന്നപ്പോള്‍, വാപ്പിച്ചി ഞങ്ങളെ ചെന്നൈയിലേക്ക് അയച്ചു.  അവിടെ അദ്ദേഹത്തെ അധികം ആര്‍ക്കും അറിയില്ല എന്നത് കൊണ്ട് ഞങ്ങള്‍ക്കവിടെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആവുമല്ലോ എന്ന് കരുതിയാവണം.  പക്ഷേ എല്ലാ തിരക്കിനിടയിലും വര്‍ഷത്തില്‍ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നുവെന്നും നടന്‍ പറഞ്ഞു.


 

dulquer salmaans says about maryam amira salmaan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES