Latest News

ബാക്കി ഉള്ള യുവതാരങ്ങളെ പോലെ അല്ല ദുൽഖർ; ഒരു കസേരയെടുത്തിട്ട് ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെകൂടി; ദുൽഖറിനെ പറ്റി മുകേഷ് മനസ്സ് തുറക്കുന്നു

Malayalilife
topbanner
ബാക്കി ഉള്ള യുവതാരങ്ങളെ പോലെ അല്ല ദുൽഖർ; ഒരു കസേരയെടുത്തിട്ട് ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെകൂടി; ദുൽഖറിനെ പറ്റി മുകേഷ് മനസ്സ് തുറക്കുന്നു

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. ഇദ്ദേഹം അഭിനയിച്ച മറ്റൊരു ചിത്രമാണ് ജോമോന്റെ സുവിശേഷം. ദുൽഖർ സൽമാൻ ഇദ്ദേഹത്തിന്റെ മകനായാണ് അഭിനയിച്ചത്. ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്നുമാസത്തെ അഭിനയ കോഴ്‌സിന് ശേഷം 2012-ൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുല്ള അരങ്ങേറ്റം നടത്തി. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ജോമോന്റെ സുവിശേഷം എന്ന സിനിമയിലെ അഭിനയമാണ് ദുൽഖറിനെയും മുകേഷിനെയുമൊക്കെ കൂടുതൽ അടുപ്പിച്ചത്. സാധാരണ എല്ലാ പുതിയ തലമുറക്കാരും മാറി ഇരിക്കുമ്പോൾ ദുൽഖർ അങ്ങനെയല്ല എന്നാണ് മുകേഷ് പറയുന്നത്. അദ്ദേഹവും ഇന്നസെന്റും സംസാരിച്ചു ഇരിക്കുമ്പോൾ ദുൽഖറും കൂടെ വന്നു ഇരിക്കുമെന്നും സംസാരിക്കുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് ഇവർ കൂട്ടായത് എന്നും പറഞ്ഞു. ഞങ്ങള് പറയുന്ന ഓരോ തമാശകള്‍ കേട്ട് ദുല്‍ഖറും, ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞങ്ങളും ചിരിച്ചു എന്നും താരം പറയുന്നു. 

ഇതെല്ലം സത്യൻ അന്തിക്കാടിന് അറിയാമായിരുന്നു. അദ്ദേഹം അന്ന് തന്നെ ഇതൊക്കെ മമ്മൂക്കയെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് അന്ന് വൈകുന്നേരം മമ്മൂട്ടി മുകേഷിനെ വിളിച്ച് ദുല്‍ഖര്‍ ഇന്നസെന്റുമായും മുകേഷുമായും നല്ല കമ്പനിയാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞ് അറിഞ്ഞിട്ട് വിളിച്ചതാണെന്ന് പറഞ്ഞു. ഇങ്ങനെയാണ് വേണ്ടത് എന്നും തനിക്ക് സന്തോഷമായി എന്നും മമ്മൂക്ക വിളിച്ചു പറഞ്ഞത് മുകേഷ് ഇന്നും ഓർക്കുന്നു.

dulquer mukesh new movie old movie malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES