കഴിഞ്ഞ അഞ്ചു വർഷങ്ങളായി അഞ്ജലിയും അനീഷും തമ്മിൽ വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്; പുറത്ത് പറഞ്ഞു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ദൃശ്യം ടുവിലെ അഞ്ജലിയും ഭർത്താവും വേർപിരിയുന്നോ?

Malayalilife
topbanner
കഴിഞ്ഞ അഞ്ചു വർഷങ്ങളായി അഞ്ജലിയും അനീഷും തമ്മിൽ വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്; പുറത്ത് പറഞ്ഞു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ദൃശ്യം ടുവിലെ അഞ്ജലിയും ഭർത്താവും വേർപിരിയുന്നോ?

പ്പോൾ എല്ലായിടത്തും ചർച്ചാവിഷയം ദൃശ്യം ആണ്. ഇതിന്റെ ഓരോ കഥാപത്രത്തേയും എല്ലാവരും ശ്രദ്ധിച്ചു എന്നതാണ് പ്രേത്യേകത. ഇതിലെ ഒരു സുപ്രധാന വേഷം ചെയ്ത നടിയാണ് അഞ്ജലി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. നിരവധി സിനിമകൾ ഷോർട് ഫിലിമുകൾ ആല്ബങ്ങളിലൊക്കെ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായർ. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായി തുടക്കം കുറിച്ചു. പരസ്യങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് അഞ്ജലി ഒരു മോഡൽ ആയി തുടങ്ങി. പിന്നീട് ഒരു ടെലിവിഷൻ അവതാരകയായി പ്രവർത്തിചു. ബന്ധങ്ങൾ ബന്ധനങ്ങൾ" എന്ന പേരിൽ ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി നിരവധി ടി.വി.ഷോകളിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിനീത് ശ്രീനിവാസന്റെ 'ലാ കൊച്ചിൻ' ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചു.
 
1988 ൽ കൊച്ചിയിലാണ് താരം ജനിച്ചത്. ഉഷ, ഗിരിധരൻ നായർ എന്നിവരുടെ മകളായി അഞ്ജലി ജനിച്ചു. ഇരട്ടക്കുട്ടികളിൽ ഒരാളായ അഞ്ജലിക്ക് ഒരു സഹോദരനാണ് ഉള്ളത്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീപ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. ഇപ്പോൾ താരവും ഭർത്താവ് അനീഷ് ഉപാസനയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അനീഷ് അഞ്ജലിയെ വിവാഹം കഴിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി അഞ്ജലിയും അനീഷും തമ്മിൽ വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ കാരണം അന്വേഷിച്ചവരോട് അതൊക്കെ തീർത്തും എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും അവയൊന്നും പുറത്ത് പറഞ്ഞു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകാനും വാർത്തകൾ ഉണ്ടാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അഞ്ജലി പ്രതികരിച്ചത്. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തു നളന്ദ പുബ്ലിക്ക് സ്കൂളിലാണ് താരവും സഹോദരനും പഠിച്ചത്. ഇപ്പോൾ താരത്തിന്റെ മകളും പഠിക്കുന്നത് അതേയ് സ്കൂളിലാണ്. സ്കൂൾ കാലം തൊട്ടേ ഡാൻസിനോടും കലയോടും ഭയങ്കര ഇഷ്ടമായിരുന്നു താരത്തിന്. എല്ലാത്തിനും മുൻപന്തിയിൽ തന്നെ താരം നിൽക്കുമായിരുന്നു. അതുകൊണ്ടു തന്നെ കലയ്ക്കു പ്രാധാന്യം കൊടുക്കുന്ന എൻ എസ് എസ് ആർട്സ് കോളേജിലാണ് താരം കലാലയ ജീവിതം നയിച്ചത്.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ബാലതാരമായി വന്നുകഴിഞ്ഞിട്ട് തുടർന്നും രണ്ടു സിനിമകളിൽ ബാലതാരമായി തന്നെ അഭിനയിച്ചു. പിന്നീട് 2010 ൽ തിരിച്ചു വന്നത് മൂന്നു തമിഴ് സിനിമകളിലൂടെയാണ്. അത് കഴിഞ്ഞ് തൊട്ടു അടുത്ത വര്ഷം സീനിയർസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും തിരിച്ചു വന്നു. തുടർന്ന് ഇപ്പോഴും 100 ൽപ്പരം സിനിമകളിൽ അഭിനയിക്കുന്നു. കുടുംബത്തിലെ മിക്ക ആൾക്കാരും സീരിയൽ സിനിമയിലും മീഡിയയിലും ഒക്കെ ബന്ധമുള്ള ആൾക്കാരാണ്. ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രമാണ് ദൃശ്യം ടു.

Read more topics: # drishyam 2 ,# anjali ,# divorce ,# malayalam ,# movie
drishyam 2 anjali divorce malayalam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES