Latest News

ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന 'ബോയപതിരാപോ'; മൈസൂര്‍ ഷെഡ്യുള്‍ ആരംഭിച്ചു

Malayalilife
topbanner
 ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന 'ബോയപതിരാപോ'; മൈസൂര്‍ ഷെഡ്യുള്‍ ആരംഭിച്ചു

ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന '#ബോയപതിരാപോ'യുടെ ഷൂട്ടിങ്ങ് അതിവേഗമാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യുള്‍ ഷൂട്ടിങ്ങ് മൈസൂരില്‍ ഇന്ന് ആരംഭിച്ചു. ഒരു ഗംഭീര ആക്ഷന്‍ രംഗവും ഗാനവും ഈ മാസം 15നുള്ളില്‍ ചിത്രീകരിക്കും. ഒരു ഗാനമൊഴികെയുള്ള ബാക്കി എല്ലാ ഷൂട്ടിങ്ങും ഈ ഷെഡ്യുളോട് കൂടി അവസാനിക്കും. രാമും ശ്രീലീലയും മൈസൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

രാമിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത മോഷന്‍ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറില്‍ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററില്‍ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമന്‍, എഡിറ്റിങ്ങ് - തമ്മു രാജു, ചിത്രം ഒക്ടോബര്‍ 20 ദസറ നാളില്‍ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആര്‍ ഒ- ശബരി

Read more topics: # ബോയപതിരാപോ'
boyapati rapo ram

RECOMMENDED FOR YOU: