മുന്‍നിര അഭിനേതാക്കളുടെ നോ യില്‍ തീരാവുന്നതാണ് അവസരങ്ങള്‍; കോവിഡ് കാലത്തെ അവസ്ഥയെക്കുറിച്ച് നടന്‍ ബിജു പപ്പന്‍

Malayalilife
topbanner
 മുന്‍നിര അഭിനേതാക്കളുടെ നോ യില്‍ തീരാവുന്നതാണ് അവസരങ്ങള്‍; കോവിഡ് കാലത്തെ അവസ്ഥയെക്കുറിച്ച് നടന്‍ ബിജു പപ്പന്‍

കോവിഡ് കാലം എല്ലാവരെയും ഒരുപോലെ വേട്ടയാടുകയാണ്. പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ ആര്‍ക്കും സാധിക്കുന്നില്ല. വരുമാനം നിലച്ച് ആഹാരം പോലും ഇല്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും കഴിഞ്ഞു പോകുന്നത്. സാധാരണക്കാരെ പോലെയാണ് തങ്ങളെന്നും ബുദ്ധിമുട്ട് വെളിപ്പെടുത്തി നിരവധി താരങ്ങള്‍ എത്തിയിരുന്നു. വില്ലന്‍ റോളുകളിലും പോലീസ് വേഷങ്ങളിലും തിളങ്ങുന്ന നടനാണ് ബിജു പപ്പന്‍. സിനിമയില്‍ നിന്നു മാത്രം വരുമാനമുള്ള തങ്ങളെപ്പോലുള്ളവര്‍കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണെന്ന് പറയുകയാണ് താരം ഇപ്പോള്‍.

ചില മുന്‍നിര അഭിനേതാക്കളുടെ 'നോ'യില്‍ തീരാവുന്നതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെന്ന് താരം വ്യക്തമാക്കുന്നു.മാതൃഭൂമി ഡോട്ട്‌കോമുമായുളള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. 'സിനിമയിലെ അതിജീവനം എളുപ്പമല്ല. ഞാനിപ്പോള്‍ അമ്മയിലെ അം?ഗമായി 18 വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മയിലെ അം?ഗങ്ങളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമേ കാര്യമായ വരുമാനമുള്ളൂ. നായകനായി നായികയായി വരുന്നവര്‍ക്കും പ്രധാന താരങ്ങള്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്ക് കൃത്യമായി പൈസ ലഭിക്കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല.പ്രധാനതാരങ്ങളുടെ പ്രതിഫലം കിട്ടിയില്ല എങ്കില്‍ അവര്‍ ഡബ്ബ് സമ്മതിക്കാത്തത് തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ എന്നെപ്പോലെയോ അനില്‍ മുരളിയെപ്പോലെയുള്ളവര്‍ക്കൊപ്പം അങ്ങനെ ചെയ്യാന്‍ സാധിക്കില്ല.

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം സിനിമയിലെ വലിയ വലിയ ആര്‍ട്ടസിറ്റുകള്‍ക്ക് ഞങ്ങളെപ്പോലുള്ളവരെ എപ്പോള്‍ വേണമെങ്കിലും മാറ്റാനാകും. 'ഇവന്റെ മുഖം കണ്ടുമടുത്തു, ഇവന്‍ ആ വേഷം ചെയ്യേണ്ട' എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ കഥ തീര്‍ന്നു. അങ്ങനെ പറയുന്നവര്‍ ആലോചിക്കുന്നില്ല, അവരുടെ 'നോ' യില്‍ ഇല്ലാതാകുന്നത് ഞങ്ങളുടെ കുടുംബത്തിന് അഞ്ച് മാസത്തോളം ജീവിക്കാനുള്ള വരുമാനമാണ്


 

biju pappan says about chances in cinema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES