Latest News

മഹാരാജാസിലെ പഴയ പാട്ടുകാരന്റെ പ്രണയിനി; സംഗീത വഴിയിലെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൈപിടിച്ചു കൂടെ നിന്നവള്‍; പത്തു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം;  20 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ വില്ലനായി എത്തിയ ക്യാന്‍സര്‍ നഷ്ടപ്പെടുത്തിയത് പകുതി ജീവനെ; ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ വിടപറയുമ്പോള്‍

Malayalilife
topbanner
മഹാരാജാസിലെ പഴയ പാട്ടുകാരന്റെ പ്രണയിനി; സംഗീത വഴിയിലെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൈപിടിച്ചു കൂടെ നിന്നവള്‍; പത്തു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം;  20 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ വില്ലനായി എത്തിയ ക്യാന്‍സര്‍ നഷ്ടപ്പെടുത്തിയത് പകുതി ജീവനെ; ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ വിടപറയുമ്പോള്‍

എം.ജി സര്‍വകലാശാല കലോത്സവ വേദിയില്‍ മഹാരാജാസ് കോളജിനെ നെറുകയിലെത്തിച്ച ചുറുചുറുക്കുള്ള ചെറുപ്പക്കാരന് കലാലായ വഴിയില്‍ ലഭിച്ച കൂട്ടായിരുന്നു ശ്രീലത. അന്തരിച്ച ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ വിയോഗത്തില്‍ ഒരു കലാലയ പ്രണയത്തിന്റെ കൂടി കഥ പറയാനുണ്ട്. പത്തു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 20 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് പ്രിയ സഖി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിടപറഞ്ഞത്.

മഹാരാജാസ് കോളജിനെ എം.ജി സര്‍വകലാശാല കലോത്സവത്തില്‍ നെറുകയിലെത്തിച്ച ആ ചെറുപ്പക്കാരന്‍ പിന്നീട് കേരളം അറിയപ്പെടുന്ന പിന്നണി ഗായകനായി മാറുമെന്ന് സുഹൃത്തുക്കള്‍ക്ക് പോലും ഉറപ്പില്ലായിരുന്നെങ്കിലും അത് ജീവിതത്തില്‍ നടപ്പിലാകുമെന്ന് നിരന്തരം പ്രത്യാഷിച്ച വ്യക്തിയാിരുന്നു ശ്രിലത. മഹാരാജിസലെ ലളിത ഗാനമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ബിജു നാരായണന്‍ എന്ന കൗമാരക്കാരനോട് തോന്നിയ ആരാധന പിന്നീട് പ്രണയമായി മൊട്ടിടുകയായിരുന്നു. പഠനകാലത്ത് ഒരേ ക്യാമ്പസില്‍ പഠിച്ചിരുന്ന ഇരുവരും പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും തമ്മില്‍ വിവാഹിതരായി. സന്തോഷം നിറഞ്ഞ ബിജുവിന്റെ സംഗീത ജീവിതത്തിന്റെ വളര്‍ച്ചയില്‍ തന്റെ ഭാര്യയായിരുന്നു പിന്തുണയും ധൈര്യവും തന്ന വ്യക്തിയെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഒരു സംഗീത കുടുബത്തിലാണ് ബിജു നാരായണന്‍ ജനിച്ചത്. 

അമ്മയും സഹോദരിയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ബിജു നാരായണന്‍ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നുമാണ്. തങ്ങളുടെ പ്രണയത്തെ വീട്ടില്‍ അംഗീകരിച്ചപ്പോള്‍ വിവാഹം ആഡംഭരപൂര്‍ണമാണ് നടത്തിയത്.1992ല്‍ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചു. എം.ജി. സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അപ്പോഴും പ്രണയിനി തന്റെ വളര്‍ച്ചാ വഴികളിലെല്ലാം പിന്തുണ നല്‍്കിയിരുന്നു.ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണന്‍ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വര്‍ഷക്കാലം ആര്യനാട് സദാശിവന്റെ കീഴില്‍ കര്‍ണ്ണാടക സംഗീതം പഠിച്ച ബിജു നാരായണന്‍ പി. ജയചന്ദ്രനും, ഉണ്ണി മേനോനും, മാര്‍ക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്. 

കോളജ് പഠനം പിന്നിട്ടതിന് പിന്നാലെ 1993ല്‍ രവീന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗായകനായി രംഗപ്രവേശനം ചെയ്തതു.  ഈ ഗനം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. (എന്നാല്‍ ഇതേ ഗാനം കെ.എസ്. ചിത്ര പാടിയത് ഉള്‍പ്പെടുത്തുകയും ചെയ്തു) ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനായതോടെ ബിജു നാരായണന്‍ കൂടുതല്‍ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ല്‍ അധികം ഗാനങ്ങളില്‍ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്.

പത്തു വെളുപ്പിന് (വെങ്കലം),മഴവില്‍ക്കൊടിയില്‍ (അനിയന്‍ ബാവ ചേട്ടന്‍ ബാവ) കളി വിപിനം (മാന്ത്രികം),കളഭം തരാം (വടക്കുംനാഥന്‍)
എന്നിവയായിരുന്നു ബിജുവിന്റെ ശ്രദ്ധേയമായ ഗാനങ്ങള്‍. സ്റ്റേജ് ഷോകളില്‍ പ്രഗല്‍ഭഗായകരുടെ ഗാനങ്ങള്‍ അനുകരിച്ച് പാടുന്നു എന്ന വിവാദം വന്നപ്പോഴും ഈ  പ്രതിസന്ധികളെ തരണം ചെയ്താണ് മുന്നോട്ട് വന്നത്. അര്‍ബുദത്തെതുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇവര്‍ക്ക് സിദ്ധാര്‍ത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്.

Read more topics: # biju narayanan ,# sreelatha narayanan
biju narayanan wife deadth story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES