അന്ന് അഭിനയം നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചു; പക്ഷേ മലയാളത്തില്‍ നിരവധി സിനിമകള്‍ എന്നെത്തേടിയെത്തിയിരുന്നു; ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ഭാവന

Malayalilife
topbanner
 അന്ന് അഭിനയം നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചു;  പക്ഷേ മലയാളത്തില്‍ നിരവധി സിനിമകള്‍ എന്നെത്തേടിയെത്തിയിരുന്നു; ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ഭാവന

വിവാഹശേഷം അഭിനയത്തില്‍ നിന്ന് ബ്രേക്കെടുത്ത ഭാവന തിരികെ വരുന്നത് വിജയ് സേതുപതി-തൃഷ എന്നിവര്‍ വിസ്മയിപ്പിച്ച 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലൂടെയാണ്. 99 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കന്നഡ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായകനായി എത്തുന്നത്. കടന്ന നിര്‍മാതാവായ നവിനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത ഭാവന നിറഞ്ഞ മനസിലാണ് 99നിലേക്ക് തിരികെയെത്തുന്നതെന്ന് ഭാവന പറയുന്നു.

തൃഷയുടെ അത്രയും സക്‌സസാക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും താന്‍ ഫുള്‍ ഡെഡിക്കേറ്റഅ ചെയ്താണ് ഈ വേഷം ചെയ്യുന്നതെന്നും ഭാവന പറയുന്നു. സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഭാവന പറയുന്നു. നവീനുമായി പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും താരം മനസ്സു തുറന്നു.
റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി.മലയാള സിനിമയിലേക്ക് തിരികെയെത്തണമെന്ന് ആഗ്രഹിക്കുന്നതായും ഭാവന പറയുന്നു. 

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു.

സിനിമയില്‍ എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. ശില്‍പ്പ ബാല, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍, മൃദുല, സംയുക്ത വര്‍മ, ഷഫ്ഹ, സയനോര, ശ്രിദ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് ഇവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്- ഭാവന കൂട്ടിച്ചേര്‍ത്തു. 

Read more topics: # bhavana about cinema
bhavana about cinema

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES