Latest News

പാപ്പു തന്നെയാണ് അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത്; ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്;കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട; ബാലയുടെ പ്രതികരണത്തിന് മറുപടി നല്കി അമൃത സുരേഷ്

Malayalilife
topbanner
 പാപ്പു തന്നെയാണ് അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത്; ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്;കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട; ബാലയുടെ പ്രതികരണത്തിന് മറുപടി നല്കി അമൃത സുരേഷ്

പ്രശസ്തമായ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയ ഗായികയാണ് അമൃത സുരേഷ്. ഒരു ഗായിക എന്നതിലുപരി സ്വകാര്യ ജീവിതവും അതുസംബന്ധിച്ചുള്ള വിവാദങ്ങളുമായാണ് അമൃത എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണം. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും അതിനു ശേഷമുള്ള ലിവിംഗ് ടുഗെദറും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ബാല തന്റേയും അമൃതയുടേയും മകളെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ബാലയുടെ പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം റിലീസ് ചെയ്യുന്ന ദിവസമായിരുന്നു പ്രതികരണവുമായി ബാല എത്തിയത്.ചിത്രം കാണുവാനായി തൃശൂരിലായിരുന്ന ഭാര്യ എലിസബത്തിനെയും ഒപ്പം കൂട്ടിയാണ് ബാല എത്തിയത്. സിനിമ കണ്ടു കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ബാല നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. മകളായ അവന്തികയും ഈ സമയത്ത് കൂടെ വേണമെന്നാഗ്രഹിച്ചിരുന്നു എന്നും, സിനിമ കാണാനായി വിളിച്ചിരുന്നുവെങ്കിലും അമൃതയും ഗോപി സുന്ദറും മകളെ അവര്‍ മന:പ്പൂര്‍വ്വം വിടാതിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മകളെ കിട്ടുന്നതിനായി എത്ര വേണമെങ്കിലും പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അവര്‍ തന്നെ പറ്റിച്ചുവെന്നാണ് ബാല പറഞ്ഞത്. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത.

ബാലയുടെ പ്രസ്താവന ചര്‍ച്ചകളില്‍ നിറയുന്നതിനിടെ അമൃത തന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമായിരുന്നു അമൃത പങ്കുവച്ചത്.
മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമെടുത്ത സെല്‍ഫി്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വര്‍ഗീസുമുണ്ട് ചിത്രത്തില്‍. പാപ്പു ആണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.

'ഈ നിഷ്‌കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്' എന്നാണ് ചിത്രത്തിനു ഗോപി സുന്ദര്‍ നല്‍കിയ കമന്റ്. പിന്നാലെ പ്രതികരണവുമായി അമൃതയും അഭിരാമിയും എത്തി. 'അവള്‍ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നിങ്ങള്‍ എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി', അമൃത സുരേഷ് കുറിച്ചു. 

ഈ ചിത്രം അമൃത ബാലയ്ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകളിലൂടെ ബാലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചെത്തുകയായിരുന്നു. ഇതിലൊരു കമന്റിനാണ് അമൃത മറുപടി നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ആദ്യം എത്തിയത് അമൃതയുടെ സഹോദരിയായ അഭിരാമിയായിരുന്നു. ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത് എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ അമൃതയും മറുപടിയുമായി എത്തി.

നിങ്ങളുടെ ആത്മാര്‍ത്ഥമായ കരുതല്‍ ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ അറിവിലേക്കായി പറയാം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതില്‍ കൂടുതലോ കുറവോ ഇല്ല. മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണ്, എന്നായിരുന്നു അമൃതയുടെ മറുപടി.

പിന്നാലെ ഈ മറുപടി പങ്കുവച്ചു കൊണ്ട് അമൃത സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ മകളെ അനാവശ്യ വാര്‍ത്തകളിലേക്ക് വലിച്ചിടരുതെന്നാണ് അമൃതയുടെ അഭ്യര്‍ത്ഥന.
മാധ്യമങ്ങളോട് വിനീതമായൊരു അഭ്യര്‍ത്ഥന. മാധ്യമശ്രദ്ധ കിട്ടാന്‍ പാപ്പുവിനെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിടരുത്. അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. അവള്‍ക്ക് പഠിത്തത്തിലും മറ്റും ശ്രദ്ധിക്കാനുണ്ട്. ഒരു അമ്മയുടെ വിനീതമായ അപേക്ഷയാണെന്നാണ് അമൃത പറഞ്ഞത്.

ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചുകൊണ്ട് മുന്നോട്ടു തന്നെ നീങ്ങുക എന്ന താന്‍ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. മറ്റൊരു സ്റ്റോറിയില്‍ ഒരു റിലേഷന്‍ഷിപ്പിനെ തകര്‍ക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ഷെഫാലി വര്‍മ നല്‍കുന്ന മറുപടിയും ്അമൃത പങ്കുവച്ചിട്ടുണ്ട്.

അനാദരവ്. അത് ആരംഭിക്കുന്നത് ചെറിയ തമാശകളില്‍ നിന്നുമാണ്. നമ്മള്‍ക്കത് മനസിലാക്കാനാകില്ല. ഓ അവള്‍ പണ്ടേ അങ്ങനാണ് എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക എന്നായിരുന്നു ഷെഫാലിയുടെ, അമൃത പങ്കുവച്ച, വാക്കുകള്‍.

bala pappu amritha suresh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES