ഏഷ്യാനെറ്റില്‍ പുതിയ പ്രേത സീരിയല്‍ ഉണ്ണിമായ..! നായികയാവുന്നത് ആരെന്ന് അറിയുമോ..? ഇത് പൊളിക്കും ഉറപ്പ്

Malayalilife
topbanner
ഏഷ്യാനെറ്റില്‍ പുതിയ പ്രേത സീരിയല്‍ ഉണ്ണിമായ..! നായികയാവുന്നത് ആരെന്ന് അറിയുമോ..? ഇത് പൊളിക്കും ഉറപ്പ്

ഷ്യാനെറ്റിലെ പരമ്പരകളെല്ലാം തന്നെ ഏറെ പ്രശസ്തമാണ്. ഇപ്പോള്‍ കറുത്തമുത്ത് തീരുമ്പോള്‍ പുതിയ സീരിയലുമായി ഏഷ്യാനെറ്റ് വീണ്ടുമെത്തുകയാണ്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി ഹോറര്‍ സീരിയലാണ് ഇക്കുറി ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. ഉണ്ണിമായ എന്ന സീരിയലില്‍ നായികയാകുന്നത് മലയാളത്തിലെ പ്രശസ്ത നടന്റെ ഭാര്യയാണ്.

ഏഷ്യാനെറ്റില്‍ ആരംഭിക്കുന്ന ഉണ്ണിമായ എന്ന സീരിയല്‍ പ്രേതകഥയാണ് പറയുന്നത്. എങ്കിലും സ്ഥിരം പ്രേത കഥകളില്‍ നിന്നും സസ്‌പെന്‍സും ട്വിസ്റ്റും നിറഞ്ഞതാവും സീരിയല്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒമ്പതരയ്ക്കാകും സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. മികച്ച സ്വീകാര്യതയാണ് സീരിയലിന്റെ ട്രയിലറിന് ലഭിച്ചത്. ഒട്ടെറെ പ്രേക്ഷകര്‍ വളരെ കാലമായി പ്രേത സീരിയല്‍ കാത്തിരിക്കുകയാണ്. അവരെകൂടി തൃപ്തിപെടുത്താനാണ് ഏഷ്യാനെറ്റ് ഉണ്ണിമായയുമായി എത്തുന്നത്. ട്രയിലര്‍ തന്നെ ഭീതി നിറച്ചാണ് എത്തുന്നത്.

നടന്‍ വിനുമോഹന്റെ ഭാര്യയും നടിയുമായ വിദ്യ വിനു മോഹനാണ് ഉണ്ണിമായയില്‍ നായികയായി എത്തുന്നത്. തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടിയാണ് വിദ്യലക്ഷ്മി എന്ന വിദ്യ വിനു മോഹന്‍. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് വിദ്യ. നീലാംബരി, മഹാരാജാടാക്കീസ്, എംഎല്‍ എ മണി, സ്വപ്‌നമാളിക തുടങ്ങിയ പല മലയാളം സിനിമയിലും തമിഴ് സിനിമികളും വിദ്യയുടേതായി ഇതുവരെ പുറത്തുവന്നിട്ടുണ്ട്.

വിവാഹശേഷവും അഭിനയും തുടര്‍ന്ന് ചുരുക്കം നടിമാരില്‍ ഒരാള്‍ കൂടിയാണ്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തമിഴ് സീരിയല്‍ വല്ലിയില്‍ നായിയായും കസറുന്നതിനിടെയാണ് മാതൃഭാഷയിലേക്ക് വിദ്യ മടങ്ങിയെത്തുന്നത്.2013ലായിരുന്നു വിദ്യയും വിനും വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. 2013ലായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.

വിദ്യ ജീവിതത്തിലേക്ക് എത്തിയ ശേഷമായിരുന്നു തന്റെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടായതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാന്‍ ഇഷ്ടപെടുന്ന വിദ്യക്ക് അഭിനയജീവിതത്തിന് പൂര്‍ണപിന്തുണ നല്‍കുന്നത് വിനുവാണ്.

Read more topics: # asianet new serial horror
asianet new serial horror

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES