സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചത്! ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോര്‍ട്ടിനെക്കുറിച്ച് നടന്‍ സൂരജ്

Malayalilife
topbanner
 സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചത്!  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോര്‍ട്ടിനെക്കുറിച്ച് നടന്‍ സൂരജ്



ടന് സൂരജ് തേലക്കാട് എന്ന നടന് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ആമുഖമൊന്നും ആവശ്യമില്ല. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും മഴവില്‍ മനോരമയിലെ കുസൃതികുടുംബം ഷോയിലെ കുട്ടാപ്പിയായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കയാണ് സൂരജ് തേലക്കാട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞപ്പനായി തിളങ്ങിയത് സൂരജാണെന്ന രഹസ്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സൂരജിന് അഭിനന്ദനപ്രവാഹമാണ്. സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമര്‍പ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും വാഴ്ത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറയുന്നു. പ്രത്യേക വീഡിയോയിലാണ് കുഞ്ഞപ്പനായി എത്തിയത് സൂരജാണെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്‍ സുരാജ് വെഞ്ഞാറമൂടും വീഡിയോയിലുണ്ടായിരുന്നു. സൂരജിന് വേണ്ടി ഒരുവേള വിവാഹാഭ്യര്‍ഥനയും സുരാജ് നടത്തി. വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം എന്നാണ് സുരാജ് പറഞ്ഞത്.

മിമിക്രിക്കൊപ്പം അഭിനയത്തില്‍ സജീവമായ താരമാണ് സൂരജ്. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിനടുത്ത് തേലക്കാടാണ് നാട്. അച്ഛന്‍ അമ്മ ചേച്ചി മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൂരജിന്റെ കുടുംബം. ഇപ്പോള്‍ സൂരജിന് 23 വയസ്സായി. ശാരീരിക പരിമിതിയാണെങ്കിലും തനിക്ക് അവസരങ്ങള്‍ നല്‍കിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണ് എന്ന് സൂരജ് പറയുന്നു.  അടിസ്ഥാനപരമായി സൂരജ് ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. ഇതാണ് സിനിമയിലേക്കും ഷോകളിലേക്കും എത്തിച്ചത്. മിമിക്രിക്കിടയിലും എംകോ ബിരുദാനന്തരബിരുദം സൂരജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലുകിടപ്പുമുറികളുള്ള വീട് വച്ചതും സിനിമകളില്‍ കൂടുതല്‍ അവസരം കിട്ടുന്നതിനും സന്തോഷത്തിലാണ് ഇപ്പോള്‍ സൂരജ്.

Read more topics: # android kunjappan ,# sooraj
android kunjappan sooraj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES