Latest News

ആദ്യരാത്രിക്കായി 15 കിലോ സാരിയും ആഭരണങ്ങളും ധരിച്ച അനശ്വരയ്ക്ക് സംഭവിച്ചത്..! ഇനി വയ്യേ എന്ന് താരം..!

Malayalilife
topbanner
ആദ്യരാത്രിക്കായി 15 കിലോ സാരിയും ആഭരണങ്ങളും ധരിച്ച അനശ്വരയ്ക്ക് സംഭവിച്ചത്..! ഇനി വയ്യേ എന്ന് താരം..!

ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ബിജുമേനോന്റെ ആദ്യരാത്രി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ കല്യാണപ്പെണ്ണായിട്ടാണ് അനശ്വര വേഷമിട്ടത്. ഇപ്പോഴിതാ താന്‍ കല്യാണപ്പെണ്ണായ മേക്ക് ഓവറിനെക്കുറിച്ച്  വ്യക്തമാക്കിയിരിക്കയാണ് അനശ്വര.

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി മികച്ച അഭിനയം കാഴ്ചവച്ച ബാലതാരമാണ് അനശ്വര രാജന്‍. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ  കീര്‍ത്തിയായി അനശ്വര തിളങ്ങി. കൈനിറയെ അവസരങ്ങളാണ് ഇപ്പോള്‍ താരത്തിനുളളത്. ബിജുമേനോന്‍ ചിത്രമായ ആദ്യ രാത്രിയിലും ശ്ര്‌ദ്ധേയ കഥാപാത്രമായി അനശ്വര എത്തിയിരുന്നു. ബാഹുബലിയിലെ മനോഹരമായ ഗാനം അനുകരിച്ച് ആദ്യരാത്രി ചിത്രത്തിലും അത്തരത്തില്‍ അജുവര്‍ഗ്ഗീസിനൊപ്പം ഒരു ഗാനരംഗം ഉണ്ടായിരുന്നു. ബാഹുബലി  2 ലെ ഗാനത്തിന്റെ സമാനമായി ഞാനെന്നും കിനാവ് എന്ന ഗാനമായിരുന്നു ആദ്യരാത്രി എന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. ബാഹുബലിയില്‍ ദേവസേനയുടെതിന് സമാനമായ ഗെറ്റപ്പിലാണ് താരം ഗാനരംഗത്ത് എത്തിയത്.

ചിത്രത്തില്‍ വിവാഹവേഷത്തിലും അനശ്വര എത്തുന്നുണ്ട്. എന്നാല്‍ ആ വേഷത്തില്‍ എത്തുമ്പോള്‍ താന്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് അനശ്വര വ്യക്തമാക്കിയിരിക്കയാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ടെന്നും അത് സിനിമയില്‍ സാധിച്ചുവെന്നും അനശ്വര പറയുന്നു. വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്ന് അനശ്വര പറയുന്നു.

വിവാഹ ദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അനശ്വര പറയുന്നു. ആദ്യരാത്രി സിനിമയില്‍ താന്‍ അണിഞ്ഞത് 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണെന്ന് അനശ്വര പറയുന്നു. തനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയുമാണ്. സത്യത്തില്‍ നേരെചൊവ്വേ ശ്വാസം വിടാന്‍പോലും കഴിഞ്ഞില്ലെന്നും എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി അല്‍പം നിയന്ത്രണം വയ്ക്കണമെന്നും താരം പറയുന്നു. വെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സിനാണ് അനശ്വര പഠിക്കുന്നത്. കെഎസ്ഇബി വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ രാജന്റെയും അംഗന്‍വാടി അദ്ധ്യാപികയുമായ ഉഷയുടെയും ഇളയ മകളാണ് അനശ്വര. ബാങ്ക് കോച്ചിങ്ങ് പരിശീലിക്കുന്ന ഐശ്വര്യയാണ് അനശ്വരയുടെ ചേച്ചി. അനുജത്തിക്ക് എല്ലാ സപ്പോര്‍ട്ടും കൊടുക്കുന്നതും ഐശ്വര്യ തന്നെയാണ്.

Read more topics: # anaswara rajan ,# adyarathri
anaswara rajan adyarathri

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES