Latest News

അനാര്‍ക്കലി മരയ്ക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

Malayalilife
topbanner
 അനാര്‍ക്കലി മരയ്ക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

നന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഉയരെയില്‍ പാര്‍വ്വതിയുടെ കൂട്ടുകാരിയായും  താരം തിളങ്ങി. തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനാര്‍ക്കലി. ഗ്ലാമര്‍ വേഷത്തിലാണ് താരം പലപ്പോഴും എത്താറുളളത്. പലപ്പോഴും വേഷത്തിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെടാറുമുണ്ട്. അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്. പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധിക്കപ്പെടുകയാണ്.

സാരിയുടുത്ത് അതിസുന്ദരിയായാണ് അനാര്‍ക്കലി എത്തിയിരിക്കുന്നത്. ഗ്രേയും കറുപ്പും ചുവപ്പും കലര്‍ന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. വിവേക് സുബ്രഹ്‌മണ്യനാണ് മനോഹരമായ ചിത്രങ്ങളെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസം അനാര്‍ക്കലി പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. ബ്ലൗസില്ലാതെ സാരി ധരിച്ചെത്തിയ അനാര്‍ക്കലിക്കെതിരെ ചില സദാചാരവാദികളും രംഗത്ത് എത്തിയിരുന്നു. ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ ഇറങ്ങിയ ഉയരെ വലിയ വിജയമായി മാറി. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ അനാര്‍ക്കലി താരമായി മാറുകയായിരുന്നു. താരത്തെ തേടി പുരസ്‌കാരങ്ങളുമെത്തി.

Read more topics: # anarkali maraikar,# latest photoshoot
anarkali maraikar latest photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES