Latest News

സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്; 'സൈബര്‍ ആക്രമണം, ഇനി നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി അമൃത സുരഷ്

Malayalilife
topbanner
സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്; 'സൈബര്‍ ആക്രമണം, ഇനി നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി അമൃത സുരഷ്

അടുത്ത കാലത്തായി സൈബര്‍ അറ്റാക്കിന് ഇരയായി മാറിയ ഗായികയാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ഇരുവരുടേയും സോഷ്യല്‍ മീഡിയയ്ക്ക് നേരെ വരുന്ന ആശ്ലീല കമന്റുകളും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണമായി നിരവധി തവണ എത്തിയിരുന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. എന്നാലിപ്പോള്‍ ഒരു മുന്നറിയിപ്പ് കൂടി നല്‍കുകയാണ് അമൃത.

മോശം കമന്റ് ചെയ്യുന്നത്  പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ്  അമൃതയുടെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്. ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും'' സാമൂഹിക മാധ്യമത്തിലൂടെ അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കി.

''ഒരു പരിധി വിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല എന്നും ആ പരിധിവിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം അഭിരാമി പറഞ്ഞത്. സൈബര്‍ ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

Read more topics: # അമൃത സുരേഷ്
amritha suresh warns cyber attack

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES