വാരിക്കുഴിയിലെ കൊലപാതകം കണ്ട് ഉപേക്ഷിച്ച് പോയ കാമുകി വിളിച്ച് അഭിനന്ദനിച്ചു; അഞ്ച് ക്ലാസു്കൂളുകള്‍ മാറിമാറി പഠിച്ച ആളാണ് ഞാന്‍; പഠനത്തിലെ മികവ് കൊണ്ടല്ല;  കോളജ് ഉദ്ഘാടന വേദിയില്‍ വികാരധീനനായി നടന്‍ അമിത് ചക്കാലയില്‍

Malayalilife
topbanner
 വാരിക്കുഴിയിലെ കൊലപാതകം കണ്ട് ഉപേക്ഷിച്ച് പോയ കാമുകി വിളിച്ച് അഭിനന്ദനിച്ചു; അഞ്ച് ക്ലാസു്കൂളുകള്‍ മാറിമാറി പഠിച്ച ആളാണ് ഞാന്‍; പഠനത്തിലെ മികവ് കൊണ്ടല്ല;  കോളജ് ഉദ്ഘാടന വേദിയില്‍ വികാരധീനനായി നടന്‍ അമിത് ചക്കാലയില്‍


നടന്‍ അമിത് ചക്കാലയ്ക്കല്ലിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഡോണ്‍ബോസ്‌കോ കോളജ് മണ്ണൂത്തിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അമിത്. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന പരിപാടിയില്‍ അമിത് പ്രസംഗിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താന്‍ അഞ്ച് സ്‌കൂളുകളില്‍ മാറി പഠിച്ച ആലാണെന്നും പഠനത്തിലെ മികവ് കൊണ്ടല്ല സ്‌കൂള്‍ മാറേണ്ടി വന്നതെന്നും മറിച്ച് തോല്‍ക്കുമ്പോള്‍ സ്‌കൂള്‍ മാറ്റുന്നതായിരുന്നെന്നും താരം പറയുന്നു.

കോളജ് പഠനം തന്റെ സ്വപ്‌നം ആയിരുന്നെങ്കിലും 50% മാര്‍ക്ക് ഇല്ലാത്ത കാരണത്താല്‍ ആ സ്വപനം നടക്കാതെ പോയി. വാരിക്കുഴിയിലെ കൊലപാതകം അഭിനയിക്കുന്ന സമയം 14 നിര്‍മ്മാതാക്കളെ കണ്ടിട്ടും അവര്‍ നായനെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സംവിധായകന്‍ എന്നില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും അമിത് പറയുന്നു. 


അമിത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം:-

പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്‌കൂളുകളില്‍ പഠിച്ചു. ബുദ്ധി കൂടിപോയതുകൊണ്ടല്ല, തോറ്റ് തോറ്റ് എത്തിയതാണ്. ഒരു സ്‌കൂളില്‍ തോറ്റ് കഴിയുമ്പോള്‍ അടുത്ത സ്‌കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്‌കൂളില്‍ എത്തിയത്. കേരളത്തില്‍ ഒരു കോളജില്‍ പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എന്‍ജിനീയറങിനു ചേരാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ആണ് എടുത്തിരുന്നത്. എന്നാല്‍ അന്‍പത് ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ കേരളത്തിലെ കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയില്ല.

കേരളത്തില്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ട് ബംഗളൂരുവില്‍ പോയി എന്‍ജിനീയറിങ് പഠിച്ചു. എട്ടുവര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. ഇതിന് മുമ്പൊക്കെ പിടിഐ മീറ്റിങിലും പ്രിന്‍സിപ്പാളിന്റെ റൂമിലും എന്റെ അവസ്ഥ നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഈ ചടങ്ങില്‍ തിരി കത്തിച്ചപ്പോള്‍ മനസില്‍ അമ്മയെ വിളിച്ചിരുന്നു.

കാരണം എന്റെ അമ്മയും അച്ഛനും ഒരു അഞ്ച് സ്‌കൂളിന്റെ റൂമില്‍ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിലെ മികച്ച സ്‌കൂളിലൊന്നായ ഇവിടെ വരെ എത്തുമ്പോള്‍ ചീഫ് ഗസ്റ്റ് ആയാണ് ഞാന്‍ നില്‍ക്കുന്നത്. നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് തട്ടിത്തെറിപ്പിച്ചുണ്ട്. ആ തട്ടിത്തെറിപ്പിച്ചടുത്തുവന്ന് വിജയിച്ച മുഖത്തോടെ നിവര്‍ന്നു നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിജയം.

 

amith chakalayil about his life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES