കാത്തിരുന്ന കുഞ്ഞുവാവയെത്തി! തുള്ളിച്ചാടി അപ്പൂസ്! സന്തോഷം അറിയിച്ച് ആദിത്യന്‍!

Malayalilife
topbanner
കാത്തിരുന്ന കുഞ്ഞുവാവയെത്തി! തുള്ളിച്ചാടി അപ്പൂസ്! സന്തോഷം അറിയിച്ച് ആദിത്യന്‍!


ടന്‍ ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറം അമ്പിളി ഗര്‍ഭിണിയായ സന്തോഷം താരകുടുംബം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്പിളി ഒരു അമ്മയായ വിവരമാണ് എത്തിയിരിക്കുന്നത്. കാത്തിരുന്ന കുഞ്ഞതിഥി എത്തിയതോടെ കുടുംബം ഏറെ സന്തോഷത്തിലാണ് ഇപ്പോള്‍.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം നടന്നത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്ന ഇവരുടെ വിവാഹവാര്‍ത്ത ആരാധകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ്  ആദിത്യന്‍  വാര്‍ത്ത പങ്കുവച്ചത്. മൂത്ത മകന്‍ അപ്പൂസിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ സന്തോഷം അറിയിച്ചത്. വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങള്‍ എത്തിയെങ്കിലും ദമ്പതികള്‍ മകന്‍ അപ്പുവിന് ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ ഇരുവരും ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കാറുണ്ട്. വിഷുദിനത്തിലാണ് തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം ദമ്പതികള്‍ പങ്കുവച്ചത്. സെറ്റ് സാരി ധരിച്ച് ആദിത്യന് സമീപം നില്‍ക്കുന്ന അമ്പിളിയുടെ വയറ്റില്‍ ചുമ്പിക്കുന്ന അപ്പൂസിന്റെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം താരങ്ങള്‍ അറിയിച്ചത്. അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിച്ചിരുന്നത് മകന്‍ അപ്പുവാണ്. കുഞ്ഞുവാവയ്ക്ക് വേണ്ടി നാളുകളെണ്ണിയാണ് അപ്പൂസ് കഴിഞ്ഞത്. ഇന്ന്  . ഒരു ആണ്‍കുഞ്ഞിനാണ് അമ്പിളി ജന്‍മം നല്‍കിയിരിക്കുന്നത്. ആദിത്യന്‍ തങ്ങളുടെ സന്തോഷം ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞൊമന എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് ആദിത്യന്‍ കുറിച്ചത്.

ഗര്‍ഭിണിയാകും മുമ്പ് സീരിയലില്‍ സജീവമായിരുന്നു അമ്പിളി. പിന്നീട് ശാരീരികാവശതകളെതുടര്‍ന്ന് താരം അഭിനയത്തിന് ഇടവേള നല്‍കിയിരുന്നു. 2001 സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായ അമ്പിളി ഭരതനാട്യത്തില്‍ ഡിപ്ലോമയും എംഎംയും എടുത്തിട്ടുണ്ട്. ഇതിനുശേഷം സിനിമസീരിയല്‍ രംഗത്തു സജീവമായി. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ സഹോദരന്റെ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍ ജയന്‍. താരദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസകള്‍ അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍..

 


 

Read more topics: # ambily and,# adhithyan jayan
ambily and adhithyan jayan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES