ഞാന്‍ ഒരു ബന്ധത്തിലാണ്; എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു; സ്‌നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന എന്റെ ധാരണ അയാള്‍ മാറ്റി; പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അമലാ പോള്‍

Malayalilife
topbanner
ഞാന്‍ ഒരു ബന്ധത്തിലാണ്; എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു; സ്‌നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന എന്റെ ധാരണ അയാള്‍ മാറ്റി; പ്രണയത്തെക്കുറിച്ച്  തുറന്ന് പറഞ്ഞ് അമലാ പോള്‍

പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന അമല പോൾ ചിത്രമാണ് ആടൈ. ജൂലൈ 19 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു. ശക്തമായ കഥാപാത്രത്തിലൂടെ സിനിമയിൽ സജീവമാകുന്ന നടി തന്റെ പ്രണയത്തെക്കുറിച്ച് അടുത്തിടെ മനസ് തുറന്നു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അമല പോൾ ഇക്കാര്യം തുറന്നു പറഞ്ഞത്.

'ആർക്കും അറിയാത്ത കാര്യമാണ് ഇത്. ഞാൻ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാൻ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് 'ഈ കഥാപാത്രമാകാൻ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കിൽ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അതുമായി മുന്നോട്ടു പോകുക,' എന്നാണ്,' അമല വെളിപ്പെടുത്തി. 'ആടൈ' മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

ഞാനെന്നും ഒരു റിബൽ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിൽ പോലും. യഥാർത്ഥ സ്നേഹമാണ് എന്റെ മുറിവുണക്കാൻ സഹായിച്ചത്. ഞാൻ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാൻ ലോകത്തിൽ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷൻ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.'

'എന്തുണ്ടെങ്കിലും എന്നെ പുകഴ്‌ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകൾ കണ്ടിട്ട് നീയെങ്ങനെ ഈ ഇൻഡസ്ട്രിയിൽ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്‌ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാൽ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താൻ സഹായിച്ചത് അദ്ദേഹമാണ്.' അഭിമുഖത്തിൽ അമല പോൾ പറഞ്ഞു.

Read more topics: # amala paul,# new relationship
amala paul says about her new ralationship

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES