Latest News

അര്‍ഹയുടെ നാലാം പിറന്നാള്‍ ആഘോഷമാക്കി അല്ലു അര്‍ജ്ജുന്‍; മകളുടെ സ്വപ്‌നം സാധിച്ച് കൊടുത്ത് താരം

Malayalilife
topbanner
 അര്‍ഹയുടെ നാലാം പിറന്നാള്‍ ആഘോഷമാക്കി അല്ലു അര്‍ജ്ജുന്‍; മകളുടെ സ്വപ്‌നം സാധിച്ച് കൊടുത്ത് താരം

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ അല്ലു അര്‍ജ്ജുന് കേരളത്തിലും ആരാധകരേറെയുണ്ട്. ആര്യ എന്ന ചിത്രത്തിലൂടെയാണ് അര്‍ജ്ജുന്‍ മലയാളി പ്രേക്ഷകരുടെ ഉളളില്‍ ഇടം നേടിയത്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും അല്ലു അര്‍ജ്ജുന്‍ തന്റെ  കുടുംബത്തോടൊപ്പം ചിലവിടാന്‍ അല്ലു സമയം കണ്ടെത്താറാണ്ട്. തന്റെ കുടുംബ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാനും അല്ലു മടിക്കാറില്ല. തന്റെ രണ്ടാമത്തെ  കമള്‍ അര്‍ഹയുടെ നാലാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അല്ലുവും സ്നേഹയും ഇത്തവണയും മകള്‍ക്ക്  സര്‍പ്രൈസ് ഒരുക്കിയിരുന്നു.

അല്ലു അര്‍ജ്ജുന്‍ തന്നെയാണ് പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. യൂണികോണ്‍- തീമിലായിരുന്നു ആഘോഷങ്ങള്‍ എല്ലാം. അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ 'മൈത്രി'യുടെ അണിയറപ്രവര്‍ത്തകരാണ് സര്‍പ്രൈസ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഒപ്പം മകളുടെ ഒരു സ്വപ്നവും താരം സാധിപ്പിച്ചുകൊടുത്തു, കുതിര സവാരി എന്നതായിരുന്നു ആ സ്വപ്നം. ഇതിന്റെ ചിത്രങ്ങളും അല്ലു പങ്കുവച്ചിട്ടുണ്ട്.മകള്‍ക്കായി മറ്റൊരു സര്‍പ്രൈസ് കൂടി താരം കരുതിയിരുന്നു. ബേബി ശ്യാമിലി തകര്‍ത്ത് അഭിനയിച്ച 'അഞ്ജലി' എന്ന ചിത്രത്തിലെ 'അഞ്ജലി അഞ്ജലി' എന്നു തുടങ്ങുന്ന ഗാനരംഗം മകളെ വെച്ച് പുനരാവിഷ്‌കകരിച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലെ വസ്ത്രങ്ങളാണ് അര്‍ഹയുടെ പിറന്നാളിന് അല്ലുവും ഭാര്യ സ്നേഹയും ധരിച്ചിരുന്നത്. തൂവെളളനിറത്തിലെ മനോഹരമായ ഫ്രോക്കണിഞ്ഞ് മാലാഖയെ പോലെയായിരുന്നു അര്‍ഹ.

2011 ലായിരുന്നു അല്ലുവിന്റെയും സ്‌നേഹയുടെയും വിവാഹം. അല്ലു അര്‍ജ്ജുന്റെ മൂത്ത മകന്‍ അല്ലു അയാന് ഇപ്പോള്‍ നാലു വയസാണ് പ്രായം
അര്‍ഹ ജനിച്ചപ്പോള്‍ അല്ലു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഒരു മാലാഖയെ പോലെ കമഴ്ന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

allu arjun celebrates his daughter arha birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES