ഉപ്പ് അല്പം കുറഞ്ഞെങ്കിലെന്താ സംഭവം അടിപൊളി! ബീറ്റ്റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങും തയ്യാറാക്കി ആലിയഭട്ട്‌

Malayalilife
topbanner
ഉപ്പ് അല്പം കുറഞ്ഞെങ്കിലെന്താ സംഭവം അടിപൊളി!  ബീറ്റ്റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങും തയ്യാറാക്കി  ആലിയഭട്ട്‌

ബോളിവുഡില്‍ ഏറെ ആരാധകരുളള താരമാണ് ആലിയ ഭട്ട.താരത്തിന്റെ എല്ലാ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാകാറുണ്ട് .ആലിയയുടെ സ്വന്തം യുട്യൂബ് ചാനലില്‍ ആലിയ പാചകം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത് .എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ആലിയ ഭട്ട് സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. 1.14 മില്യണ്‍ സബ്സ്‌ക്രൈബേര്‍സ് ഈ ചാനലിന് ഇപ്പോഴുണ്ട്.


ആലിയ തനിക്കിഷ്ടപ്പെട്ട വിഭവമായ ബീറ്റ്റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങുമാണ് തയ്യാറാക്കാന്‍ പഠിക്കുന്നത്. ആലിയയുടെ പ്രധാന ഷെഫായ ദിലീപും കരോളുമാണ് ഇത് പറഞ്ഞുകൊടുക്കുന്നത്. ആലിയ തയ്യാറാക്കിയ വിഭവത്തിന് ഉപ്പ് അല്‍പ്പം കുറഞ്ഞുപോയെങ്കിലും അടിപൊളിയാണെന്നാണ് ഇരുവരുടെയും അഭിപ്രായം. മുന്‍പ് ആലിയ കേക്കാണ് തയ്യാറാക്കാന്‍ പഠിച്ചത്. ഇത് രണ്ടാം വട്ടമാണ് താരത്തിന്റെ പാചകപരീക്ഷണം.ചെറുപ്പത്തില്‍ ഹോബിയെന്ന നിലയ്ക്ക് കുക്കിങ്ങ് ക്ലാസിന് പോയിരുന്നുവെന്ന് ആലിയ പറയുന്നു.ആദ്യമൊന്നും താന്‍ മധുരപ്രിയയായിരുന്നില്ല, പിന്നീട് എന്തുപറ്റിയെന്നറിയില്ല മധുരം ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും ആലിയ പറയുന്നു.


 

Read more topics: # aliya bhaf youtub,# channel
aliya bhaf youtub channel

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES