വര്‍ഷങ്ങളായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി മേയ് 16 ചൊവ്വാഴ്ചയാണ് ഐശ്വര്യ റായി മുംബൈയില്‍ നിന്നും പുറപ്പെട്ടത്. ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയേയും മകളെയും പതിവുപോലെ പാപ്പരാസികള്‍ വളയുന്ന വീഡിയോയും അതിന് പിന്നാലെ ഉയരുന്ന വാദങ്ങളുമാണ് സോഷ്യല്‍മീഡയയില്‍ നിറയുന്നത്.
മകള്‍ ആരാധ്യയ്ക്കൊപ്പം കാറില്‍ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കി തിരക്കി എത്തി. അതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു. എന്നാല്‍ പെട്ടെന്ന് തന്നെ ആരാധ്യയുടെ സംരക്ഷകരായി മാറിയ ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാന്‍ വഴി നല്‍കാനും അഭ്യര്‍ഥിച്ചു.ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ.
76-ാമത് കാന്‍ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയര്‍ന്നത്. മെയ് 27 വരെയാണ് ചലച്ചിത്രമേള. ജോണി ഡെപ്പ് അഭിനയിച്ച ലൂയി പതിനാറാമന്‍ കാലഘട്ടത്തിലെ നാടകമായ ജീന്‍ ഡു ബാരിയുടെ പ്രീമിയര്‍ പ്രദര്‍ശനത്തോടെയാണ് 76-ാമത് എഡിഷന്റെ ആരംഭം കുറിച്ചത്. ആദ്യ ദിവസം, ബോളിവുഡ് താരങ്ങളായ സാറാ അലി ഖാന്‍, ഇഷ ഗുപ്ത, ആലിയ ഭട്ട് മാനുഷി ചില്ലര്‍, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ എന്നിവര്‍ കാനിലെ ചുവന്ന പരവതാനിയുടെ ശ്രദ്ധ കവര്‍ന്നു.
എയര്‍പോര്‍ട്ടിലെത്തിയ താരത്തിന്റെ ലുക്കും ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് കറുത്ത പാന്റും ടോപ്പും കോട്ടും കറുപ്പും വെള്ളയും സ്‌നീക്കേഴ്‌സും അണിഞ്ഞെത്തിയ താരത്തിന്റെ ഡ്രസിംഗ് സ്റ്റെലാണ് സൈബര്‍ ലോകം കുറ്റപ്പെടുത്തുന്നത്
മിനിമല്‍ മേക്ക്അപ്പ് ആയിരുന്നു താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയുടെ മകള്‍ ആരാധ്യയും സിംപിള്‍ വേഷത്തിലായിരുന്നു എത്തിയത്. ജീന്‍സ് പാന്റും ജാക്കറ്റും പിങ്ക് ടീഷര്‍ട്ടുമായിരുന്നു ആരാധ്യയുടെ വേഷം.'ഐഷിന് എന്തോ പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയര്‍ സ്റ്റൈല്‍..
അവര്‍ക്ക് ജീവിതം മടുത്തെന്ന് തോന്നുന്നു''എന്തുകൊണ്ടാണ് അവര്‍ അവരുടെ ഹെയര്‍സ്റ്റൈലുകള്‍ മാറ്റാത്തത്?' അവരെ ഒരുക്കുന്നതിന് ഒരാളെ നിയമിക്കേണ്ടതുണ്ട്,' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.