Latest News

ജസൂര്യയുടെ മകന്റെ സ്വപ്‌നം സഫലമാക്കി ഡിക്യു; അദ്വൈത് ഒരുക്കുന്ന വെബ് സീരിസിന് വേണ്ടി പാട്ട് പാടാനെത്തി ദുല്‍ഖര്‍; ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നാലെ ഒരു സര്‍ബത്ത് കഥ എന്ന വെബ്‌സീരിയിസുമായി താരപുത്രന്‍

Malayalilife
topbanner
ജസൂര്യയുടെ മകന്റെ സ്വപ്‌നം സഫലമാക്കി ഡിക്യു; അദ്വൈത് ഒരുക്കുന്ന വെബ് സീരിസിന് വേണ്ടി പാട്ട് പാടാനെത്തി ദുല്‍ഖര്‍; ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നാലെ ഒരു സര്‍ബത്ത് കഥ എന്ന വെബ്‌സീരിയിസുമായി താരപുത്രന്‍

ഡിറ്ററായും ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തും ശ്രദ്ധപിടിച്ചുപറ്റിയ നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് പുതിയൊരു മേഖലയില്‍ കൂടി കൈവയ്ക്കുകയാണ്. പുതിയ കാല ട്രെന്റുകളിലൊന്നായ വെബ് സീരിസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍.  ഒരു സര്‍ബത്ത് കഥ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ തന്നെ പുറത്തിറങ്ങും. പുതിയ വെബ്‌സീരിസിലൂടെ മറ്റൊരു ചിരകാല അഭിലാഷവും ഈ കൊച്ചുമിടുക്കന്‍ സാധ്യമാക്കിയിരിക്കുകയാണ്. അദ്വൈതിന്റെ ഇഷ്ട നടനായ ദുല്‍ഖറും ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

സീരിസിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. അദ്വൈതിന്റെ സംവിധാനമോഹം അറിഞ്ഞ് ജയസൂര്യ ദുല്‍ഖറിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതിന് പിന്നാലെ പാടാന്‍ ദുല്‍ഖറും തയ്യാറാകുകയായിരുന്നു.

ജയസൂര്യയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പാട്ടിന്റെ കാര്യം ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടിരിക്കുന്നത്.ആദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന് നന്ദിയെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ആദി എന്ന അദ്വൈത്.

ലയകൃഷ്ണാ രാജിന്റെ വരികള്‍ക്ക് കൃഷ്ണരാജ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അജയ് ഫ്രാന്‍സിസ് ആണ് ക്യാമറ. വെബ് സീരീസിന് മുമ്പായി ദുല്‍ഖര്‍ പാടിയ പാട്ട് പുറത്തുവരും.സു സു സുധി വാല്‍മീകം, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് അദ്വൈത് ജയസൂര്യയാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലും ആദി അഭിനയിച്ചിട്ടുണ്ട്

അദ്വൈത് സ്വന്തമായി കഥ എഴുതി, എഡിറ്റിങും സംവിധാനവും നിര്‍വഹിച്ച് നിരവധി ഹ്രസ്വചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അദ്വൈത്  കഥയെഴുതി സംവിധാനം ചെയ്ത 'കളര്‍ഫുള്‍ ഹാന്‍ഡ്സ്' എന്ന ചിത്രം ഒര്‍ലാണ്ടോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
 

adwaith jayasurya webseries oru sarbath katha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES