വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായി അനിയത്തിയുടെ കുടുംബച്ചിത്രങ്ങള്‍

Malayalilife
topbanner
 വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായി അനിയത്തിയുടെ കുടുംബച്ചിത്രങ്ങള്‍
  മിഴ് സിനിമാലോകത്ത് കുറച്ച് ദിവസങ്ങളായി  ചര്‍ച്ചയാകുന്നത് നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകളാണ്. നിരവധി ആരോപണങ്ങളാണ് വിവാഹത്തിന് പിന്നാലെ എത്തിയത്. ഇപ്പോഴും ്ത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുകയാണ്. നടി വനിതയുടെ അച്ഛനാണ് മുന്‍നിര താരങ്ങളിലൊരാളായ വിജയകുമാര്‍. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ താരം 1961 മുതല്‍ സിനിമയില്‍ സജീവമാണ് .തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം നടി മഞ്ജുളയെ വിവാഹം കഴിക്കുന്നത്. വനിത, പ്രീത, ശ്രീദേവി എന്നിങ്ങനെ ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണുള്ളത്. വനിതയുടെ മൂന്നാം വിവാഹം ചര്‍ച്ചയാകുമ്പോള്‍ ഇപ്പോഴിതാ വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാറിന്റെ കുടുംബസമേതമുള്ള ചില ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ശ്രീദേവിയ്ക്കൊപ്പം മകളും ഭര്‍ത്താവുമൊക്കെ ചിത്രങ്ങളിലുണ്ട്. വര്‍ഷങ്ങള്‍ മുന്‍പ് മുതലുളള ചിത്രങ്ങളാണ് ട്വീറ്ററിലൂടെ പ്രചരിക്കുന്നത്. താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരുമെത്തി. 2009 ലായിരുന്നു ബിസിനസുകാരനായ രാഹുലുമായിട്ടുള്ള ശ്രീദേവിയുടെ വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും രൂപിക എന്നൊരു മകളാണുള്ളത്. 2016 ലായിരുന്നു മകള്‍ പിറക്കുന്നത്.

റിക്ഷമാമ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീദേവി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അഞ്ചോളം സിനിമകളില്‍ ബാലതാരമായി ശ്രീദേവി അഭിനയിച്ചിരുന്നു. പിന്നീട്  നായികയായി തിളങ്ങി.വിവാഹസമയത്ത് തെലുങ്കിലും കന്നഡയിലുമൊക്കെ ശ്രീദേവി അഭിനയിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീട് അഭിനയം നിര്‍ത്തുകയായിരുന്നു. 2016 ല്‍ ലക്ഷ്മണ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Image

 
actress sridevi vijayakumar family pictures goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES