ഒരു വര്‍ഷം പോലും തികയ്ക്കാത്ത ദാമ്പത്യം; മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ വീട്ടിലെ കുട്ടികളെ പോലെ; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്റെ നായിക ശ്രിദ ശിവദാസ്

Malayalilife
topbanner
ഒരു വര്‍ഷം പോലും തികയ്ക്കാത്ത ദാമ്പത്യം; മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ വീട്ടിലെ കുട്ടികളെ പോലെ; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്റെ നായിക ശ്രിദ ശിവദാസ്

കുഞ്ചോക്കോബോബന്റെ നായികയായി ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിദ ശിവദാസ്. ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രമായി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സീന്‍ 1 നമ്മുടെ വീട്, 10:30 എ.എം. ലോക്കല്‍ കോള്‍ എന്നി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കൈരളി ചാനലിലെ ഡ്യൂ ഡ്രോപ്പ്സ് എന്ന പരിപാടിയിലൂടെയാണ് ശ്രിത അവതരണത്തിലേക്ക് എത്തിയത്.

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ശ്രിദ. വിവാഹശേഷവും സിനിമയില്‍ നിന്നും വിട്ടുനിന്ന നടിയാണ് ശ്രിദ. എന്നാല്‍ ഇടയ്ക്ക് ചില സിനിമകളില്‍ തലകാട്ടിയെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. 2016ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ദം ആയിരുന്നു ശ്രിദ അവസാനമായി അഭിനയിച്ചത്.  പിന്നീട് 2019ല്‍ ദിലുക്കു ദുഡ്ഡു എന്ന തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു. സിനിമയില്‍ പിന്നീട് അത്ര സജീവമാകാതിരുന്ന താരം നടി രമ്യാ നമ്പീശന്‍ സംവിധാനം ചെയ്ത് അണ്‍ ഹൈഡ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം വീണ്ടും മടങ്ങി എത്തിയത്. വെറും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്ത്രീ ശരീരത്തിന് നേരെയുള്ള മോശമായ ആണ്‍ നോട്ടങ്ങളെ കുറിച്ചായിരുന്നു. 2014ല്‍ വിവാഹിതയായ താരം പിന്നീട് വിവാഹമോചിതയായിരുന്നു.

ഇപ്പോള്‍ തന്റെ വിവാഹമോചനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ശ്രിദ. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ലളരെ സന്തോഷത്തോടെയാണ് എട്ട് വര്‍ഷത്തെ സിനിമ ജീവിതത്തെ ശ്രിത നോക്കി കാണുന്നത്.  ഓര്‍ഡനറിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. എന്നാല്‍ അതിന് ശേഷവും സിനിമകള്‍ വരുന്നുണ്ടായിരുന്നു.  സിനിമ കരിയര്‍ ആക്കണമെന്ന് കരുതിയല്ല അഭിനയിച്ച് തുടങ്ങിയത്. അന്നൊന്നും അതിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നും ശ്രിത പറയുന്നുണ്ട്. തന്റെ വിവാഹമോചനത്തെക്കുറിച്ചും ശ്രിത മനസ്സ് തുറക്കുന്നുണ്ട്.

2014ലായിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്നാണ് ശ്രിദ പറയുന്നത്. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു. മണിയറയില്‍ അശോകനാണ പുറത്തിറങ്ങാനുള്ള ശ്രിതയുടെ മലയാള ചിത്രം.  മറ്റു ഭാഷകളില്‍ ്ഭിനയിക്കുന്നതിനെക്കുറിച്ചും താരം പറയുന്നുണ്ട്.   അഭിനയം എല്ലായിടത്തും ഒരുപോലെ തന്നെയാണ്. കൂടുതല്‍ വേഷം തമിഴില്‍ നിന്നായതു കൊണ്ട് ചെയ്തുവെന്ന് മാത്രം. തിമിഴ് സിനിമയില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അവിടത്തെ അതിഥികളാണ്. അതു കൊണ്ട് തന്നെ നല്ല പരിചരണം ലഭിക്കും . മലയാളത്തില്‍ നമ്മള്‍ വീട്ടിലെ കുട്ടികള്‍ തന്നെയാണല്ലോ. അതിന്റെ ഒരു വൃത്യാസമുണ്ടെന്ന് ശിത പറയുന്നു.

actress shritha shivadas about divorce

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES