നിങ്ങള്‍ക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ, 50,000 ന്റെ സാരി വേണോ.... സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ; അച്ഛനമ്മമാരുടെ പണം ചെലവഴിച്ച്  വിവാഹ ദിനങ്ങള്‍ ആഡംബരത്തില്‍ കുളിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി നടി സരയൂ

Malayalilife
topbanner
 നിങ്ങള്‍ക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ, 50,000 ന്റെ സാരി വേണോ.... സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ; അച്ഛനമ്മമാരുടെ പണം ചെലവഴിച്ച്  വിവാഹ ദിനങ്ങള്‍ ആഡംബരത്തില്‍ കുളിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി നടി സരയൂ

ച്ഛനമ്മാര്‍ അധ്വാനിച്ചു വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന സ്വര്‍ണമണിഞ്ഞ് പട്ടു സാരിയും ഉടുത്ത് മണവാട്ടി വേഷം കെട്ടുന്ന പെണ്‍കുട്ടികളെ വിമര്‍ശിച്ച് നടി സരയു മോഹന്‍.  വിവാഹദിവസം സ്വര്‍ണത്തില്‍ മൂടണമെങ്കിലും 50,000ന്റെ സാരി വേണമെങ്കിലും സ്വയം അധ്വാനിച്ചു സ്വന്തം പൈസക്ക് നേടൂ എന്നാണ് നടി പറയുന്നത്. ഇതിനായി ആദ്യം ജോലി നേടു എന്നിട്ട് മതി വിവാഹം എന്നുതീരുമാനിക്കൂ എന്നും സരയു ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

സരയുവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്
അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാന്‍ എങ്ങനെ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് മനസ്സ് വരുന്നു???
എന്താണ് സോഷ്യല്‍ മീഡിയകളില്‍ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികള്‍ക്ക് വിവാഹം ആകുമ്പോള്‍ നാവിടറുന്നത്...

നിങ്ങള്‍ക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ,50,000ന്റെ സാരി വേണോ.... സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ.... ചെയ്യൂ....അതിന് ആദ്യമൊരു ജോലി നേടൂ... എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം...

അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാന്‍ മറക്കുന്ന ജനത നമ്മള്‍ അല്ലാതെയുണ്ടോ???
പെണ്‍കുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താന്‍ ആകുമെന്ന് അറിയില്ല...

അവളുടെ കല്യാണദിവസം  മുന്നില്‍ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാല്‍ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും..

നാടടച്ച് കല്യാണം വിളിച്ചു സോഷ്യല്‍ സ്റ്റാറ്റസ് കാണിക്കാന്‍ മക്കളെ സ്വര്‍ണത്തില്‍ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്....അതിലുമൊക്കെ എളുപ്പം നിങ്ങള്‍ മാറുന്നതല്ലേ

Read more topics: # സരയു
actress sarayu mohan fb post about criticize wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES