കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്; മകന്‍ ദക്ഷ് ധാര്‍മ്മികിനെക്കുറിച്ച് സംയുക്ത വര്‍മ്മ

Malayalilife
topbanner
  കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്; മകന്‍ ദക്ഷ് ധാര്‍മ്മികിനെക്കുറിച്ച് സംയുക്ത വര്‍മ്മ

ലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത പരസ്യചിത്രങ്ങളിലൂടെയും മറ്റും ഇപ്പോഴും മലയാളത്തിലെ പ്രിയതാരമായി തന്നെ നിലനില്ക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. വിവാഹശേഷം കുടുംബിനിയുടെ റോളിലാണ് സംയുക്ത തിളങ്ങുന്നത്. ദക്ഷ് ധാര്‍മിക് എന്നാണ് ഇവരുടെ ഏക മകന്റെ പേര്. സിനിമയില്‍ സജീവമല്ലെങ്കിലും യോഗാ പഠനവും പഠിപ്പിക്കലുമായി ഒക്കെ തിരക്കിലാണ് സംയുക്ത. ഇപ്പോള്‍ താരം തന്റെ മകനെപറ്റി തുറന്നുപറഞ്ഞതാണ് വൈറലാകുന്നത്.

 മകനൊപ്പമുള്ള ചിത്രങ്ങളും ബിജുമേനോനോടൊപ്പമുള്ളവയും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ കടുകട്ടി പേരിന് പിന്നിലെ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് സംയുക്ത. ദക്ഷ് ധാര്‍മിക് എന്നാണ് ബിജു മേനോന്‍-സംയുക്ത ദമ്പതികളുടെ ഏക മകന്റെ പേര്. ലോക്ക് ഡൗണിനിടയില്‍ അച്ഛനും മകനും വീട്ടില്‍ പണിചെയ്യുന്ന ചില ചിത്രങ്ങള്‍ സംയുക്ത ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചിരുന്നു. ദക്ഷ് എന്നത് താനാണ് തെരഞ്ഞെടുത്തതെന്നും ധര്‍മിക് എന്നുള്ളത് ബിജുവേട്ടന്‍ സെലക്ട് ചെയ്തതാണെന്നും സംയുക്ത പറഞ്ഞിരിക്കുകയാണ്.

മകനെപറ്റിയും താരം വാചാലയാകുന്നുണ്ട്. തികച്ചും ഒരമ്മയാണ് താനിപ്പോള്‍. കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്!ദമുയ!ര്‍ത്തേണ്ടിടത്ത് ശബ്!ദമുയര്‍ത്തി തന്നെയാണ് മകനെ വളര്‍ത്തുന്നത്. ദക്ഷ് അത്ര പഠിപ്പിസ്റ്റല്ല, പക്ഷേ ഉഴപ്പനൊന്നുമല്ല, നന്നായി ചിത്രങ്ങളൊക്കെ വരയ്ക്കും. ഭാവിയില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ട്. അതൊക്കെ ഭഗവാന്‍ നിശ്ചയിക്കും, ഭാവിയില്‍ ആരാകണം എന്നൊക്കെ ഇപ്പോഴേ പ്ലാന്‍ ചെയ്തിട്ടില്ല. അവന് അഭിനയിക്കാന്‍ താല്‍പര്യമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കട്ടെയെന്നും സംയുക്ത അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്.

താന്‍ ഒരു നടിയായിരുന്നു എന്നത് അവന് കേട്ടറിവേ ഉള്ളൂ. അവനെ സംബന്ധിച്ച് അച്ഛനാണ്  സിനിമാതാരം. മഴയില്‍ ഞങ്ങളൊരുമിച്ചഭിനയിച്ച ഗാനം കണ്ടപ്പോള്‍ അച്ഛന്‍ നന്നായിട്ടുണ്ട്, അച്ഛന്റെ കൂടെയുള്ള ആ ചേച്ചിക്ക് അമ്മയുടെ ഛായയുണ്ടല്ലോ എന്നാണ് അവന്‍ ചോദിച്ചത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്ക യോഗ ഏറെ താല്പര്യമുള്ള വിഷയമാണെന്നും അങ്ങനെയാണ് യോഗയില്‍ ഉപരിപഠനം നടത്താനായി തീരുമാനിച്ചതെന്നും ബിജുവേട്ടന്‍ പിന്തുണ തന്നെന്നും സംയുക്ത പറഞ്ഞിരിക്കുകയാണ്

 

actress samyuktha varma about her daksh dharmik

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES