ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു; എന്നാല്‍ കരഞ്ഞു പറഞ്ഞ കാര്യം നടത്തികൊടുക്കാനായില്ലെന്ന് ദേവന്‍

Malayalilife
topbanner
ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു; എന്നാല്‍ കരഞ്ഞു പറഞ്ഞ കാര്യം നടത്തികൊടുക്കാനായില്ലെന്ന് ദേവന്‍

ക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദേവന്‍. താരത്തിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നവകേരള പീപ്പിള്‍സ് പാര്‍ട്ടി'യുമായാണ് ദേവന്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് രംഗ പ്രവേശനം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദേവന്‍ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പ്രതികരണങ്ങളുമെല്ലാം കുറിപ്പുകളായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കയാണ് നടന്‍. സുമയാണ് താരത്തിന്റെ ഭാര്യ. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സുമ മരിക്കുന്നത്. ന്യൂമോണിയയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ പറഞ്ഞ എല്ലാ കാര്യവം താന്‍ സാധിച്ചു കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ തന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഒരു കാര്യം മാത്രം താന്‍ അനുസരിച്ചില്ലെന്നും ദേവന്‍ പറയുന്നു. 'സമയം മലയാളത്തിന്' നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദേവന്‍ മനസ്സ് തുറന്ന് സംസാരിച്ചത്. രാഷ്ട്രീയ ജീര്‍ണതയാണ് തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. നവ കേരള പീപ്പിള്‍സ് പാര്‍ട്ടി നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെങ്കിലും സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറയുന്നു

ദേവന്റെ വാക്കുകളിലേക്ക്

മമ്മൂട്ടിയും മോഹന്‍ലാലും തന്റെ വളര്‍ച്ചയ്ക്ക് ഒരു ഭീഷണിയായെന്ന് കരുതുന്നില്ല. അവര്‍ കാരണം തന്റെ ഒരു അവസരവും നഷ്ടമായിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും താന്‍ ബഹുമാനിയ്ക്കുന്ന രണ്ട് നടന്മാരാണ്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ സൂപ്പര്‍ സ്റ്റാറുകളായത്. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ അവിടെയുള്ളവര്‍ നമ്മളോട് സംസാരിയ്ക്കുന്നത് ഇവരെ കുറിച്ചാണ്. തെലുങ്കിലുള്ള മുന്‍നിര സംവിധായകരൊക്കെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച നടന്‍ എന്ന നിലയില്‍ അഭിമാനം തോന്നാറുണ്ടെന്നും ദേവന്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു. എന്തിനാടാ നിനക്ക് രാഷ്ട്രീയം, നിനക്ക് പറ്റിയ പണി അഭിനയമാണ് എന്ന് പലരും ഉപദേശിച്ചു. മരിച്ചുപോയ ഭാര്യക്കും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും സാധിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ അവള്‍ എന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ ഒരു കാര്യം മാത്രമാണ് താന്‍ ഇതുവരെ അനുസരിക്കാതിരുന്നിട്ടുള്ളതെന്നും ദേവന്‍ പറയുന്നു.

Read more topics: # actress devan,# about his wife
actress devan about his wife

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES