Latest News

നാടന്‍ ലുക്കിലെത്തി ഗ്ലാമറസായ അഞ്ജലി..! നടിയുടെ കിടിലന്‍ വര്‍ക്ക് ഔട്ട് വീഡിയോ കണ്ടോ? വൈറലോട് വൈറല്‍

Malayalilife
topbanner
നാടന്‍ ലുക്കിലെത്തി ഗ്ലാമറസായ അഞ്ജലി..! നടിയുടെ കിടിലന്‍ വര്‍ക്ക് ഔട്ട് വീഡിയോ കണ്ടോ? വൈറലോട് വൈറല്‍

ങ്കെയും എപ്പോതും, മങ്കാത്ത എന്നീ ചിത്രങ്ങളിലെ അഭിനയത്തിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി. മമ്മൂക്കയ്‌ക്കൊപ്പമുളള പേരന്‍പിലെ താരത്തിന്റെ അഭിനയം എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലെക്ക് എത്തിയപ്പോള്‍ ഉളളതില്‍ നിന്നും വലിയ മാറ്റമാണ് താരത്തിന് ഇപ്പോള്‍ ഉളളത്. കഠിനമായ വര്‍ക്കൗട്ടുകളൊക്കെയാണ് താരം ചെയ്യാറുളളതും. മോഡേണ്‍ലുക്കിലെ അഞ്ജലിയുടെ ചിത്രങ്ങളും വര്‍ക്കൗട്ട് വീഡിയോകളുമാണ് ഇ,പ്പോള്‍ വൈറലാകുന്നത്.

എങ്കെയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍  ജയ് ക്കൊപ്പമുളള ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് മങ്കാത്ത, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളില്‍ താരം എത്തിയിരുന്നു. പയ്യന്‍സില്‍ ജയസൂര്യയുടെ നായികയായി മലയാളത്തിലും മുഖം കാണിച്ചിരുന്നു. മലയാളത്തില്‍ പിന്നീട് മടങ്ങിയെത്തിയില്ലെങ്കിലും തമിഴിലും കന്നഡയിലുമൊക്കെ താരം സജീവമാണ്. മമ്മൂക്ക തന്റെ അഭിനയം കൊണ്ട്  പ്രേക്ഷകരെ കണ്ണീരണിയിച്ച ചിത്രം പേരന്‍പില്‍ മികച്ച ഒരു വേഷത്തില്‍ താരം എത്തിയിരുന്നു.  

നാടന്‍ പെണ്‍കുട്ടിയായി അഭിനയത്തിലേക്ക് എത്തിയ അഞ്ജലി പിന്നീട് ഗ്ലാമറസ്സ് ആവുകയായിരുന്നു. നാടന്‍ ലുക്കില്‍ അഭിനയത്തിലേക്ക് എത്തിയ താരത്തിന്റെ മാറ്റം ആരാധകരെയും അമ്പരപ്പിച്ചിരുന്നു. താരത്തിന്റെ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

ഷൂട്ടിങ്ങില്‍ തിരക്കേറുമ്പോഴും തന്റെ വ്യായാമങ്ങള്‍ താരം മുടക്കാറില്ല. താന്‍ വ്യായാമം ആരംഭിച്ചതു മുതല്‍ ഇടയ്ക്കിടെ അത്തരം വീഡിയോകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അഞ്ജലിയുടെ മോഡേണ്‍ ചിത്രങ്ങളും വര്‍ക്കൗട്ട് വീഡിയോകളും സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Read more topics: # actress anjali work out pic
actress anjali work out pic

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES