കന്മദത്തിലേക്ക് വിളിക്കുന്നത് ആദ്യ ഭാര്യ മരിച്ച ശേഷം വീട്ടിലിരുന്ന സമയത്ത്; ആ കാര്‍ യാത്ര കഴിഞ്ഞതോടെ എന്റെ ഒരുപാട് തീരുമാനങ്ങള്‍ മാറി; രണ്ടാം വിവാഹത്തെക്കുറിച്ച് നടന്‍ സിദ്ദിഖിന്റെ വാക്കുകള്‍

Malayalilife
topbanner
 കന്മദത്തിലേക്ക് വിളിക്കുന്നത് ആദ്യ ഭാര്യ മരിച്ച ശേഷം വീട്ടിലിരുന്ന സമയത്ത്; ആ കാര്‍ യാത്ര കഴിഞ്ഞതോടെ എന്റെ ഒരുപാട് തീരുമാനങ്ങള്‍ മാറി; രണ്ടാം വിവാഹത്തെക്കുറിച്ച് നടന്‍ സിദ്ദിഖിന്റെ വാക്കുകള്‍

തു തരം കഥാപാത്രങ്ങളും അനായാസമായി അഭിനയിച്ച് ഫലിപ്പിക്കുന്ന ആളാണ് നടന്‍ സിദ്ദിഖ്. നായകനായും സഹനടനായും വില്ലനായും ഒക്കെ താരം സിനിമയില്‍ സജീവമാണ്. സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നടന്‍ മോഹന്‍ലാലും സിദ്ദിഖും. പഴയൊരു അഭിമുഖത്തില്‍ മോഹന്‍ലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് സിദ്ദിഖ് തുറന്ന് പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ലാലുമായി മനസ് തുറന്ന് സംസാരിച്ചാല്‍ കൃത്യമായൊരു തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്.

ആദ്യ ഭാര്യ മരിച്ചതിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കവേയാണ് സിദ്ദിഖിനെ കന്മദത്തിലേക്ക് വിളിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന തീരുമാനം മോഹന്‍ലാലിന്റെ നിര്‍ബന്ധത്തില്‍ ആയിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

ഇന്നും ഏറ്റവും കൂടുതല്‍ തമാശ നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടായിട്ടുള്ളത് മോഹന്‍ലാലിന്റെ കൂടെയാണ്. ലാലിന്റെ കൂടെ നമ്മളിരുന്നാല്‍ എന്റര്‍ടെയിന്‍മെന്റ് ചെയ്ത് കെണ്ടേ ഇരിക്കും. ഒരുപാട് തമാശകളും കഥകളുമൊക്കെ പറയും. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യന്‍ ഉണ്ടാവില്ല. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാല്‍ ഞാന്‍ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാല്‍ മറുപടി പറയുക.

എന്റെ ആദ്യ ഭാര്യ മരിച്ച് കുറേ കാലം വീട്ടിലിരുന്ന സമയത്താണ് എന്നെ കന്മദത്തിലേക്ക് വിളിക്കുന്നത്. ഭാര്യ മരിച്ചിട്ട് ഏകദേശം ഒരു വര്‍ഷമൊക്കെ കഴിഞ്ഞു. അപ്പോള്‍ ഞാനും ലാലും കൂടെ ബോംബെ പോയിട്ട് താമസിക്കുന്ന ഹോട്ടലില്‍ നിന്നും സ്റ്റുഡിയോയിലേക്ക് കാറില്‍ പോയി കൊണ്ടിരിക്കുകയാണ്. കാറിലിരുന്ന് സംസാരിക്കുന്നതിനിടെ ഇനിയൊരു കല്യാണം കഴിക്കണ്ടേന്ന് ലാല്‍ ചോദിക്കുന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. രണ്ട് കുട്ടികളും ഉപ്പയും ഉമ്മയുമൊക്കെ വേണം. അതു പറഞ്ഞിട്ട് പറ്റില്ല. മക്കളെ നോക്കാനും നിങ്ങളെ നോക്കാനുമൊക്കെ ഒരാള്‍ വേണം. കല്യാണം കഴിക്കാതെ പറ്റില്ലെന്ന് ലാല്‍ പറഞ്ഞു.

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. അതേ പറ്റി ഒരുപാട് പരാതികളൊക്കെ ഉണ്ടായി. അതോടെ ആളുകള്‍ക്ക് എന്നോട് അമര്‍ഷം ഉണ്ടായിരിക്കും. ഇനി ജീവിതം ഉണ്ടാവുമോന്ന് ഞാന്‍ ചോദിച്ചു. അയ്യോ അങ്ങനെ ഒന്നുമില്ല. ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ എന്തോരം ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ദുരന്തമാണ്. അത് പലരുടെയും ജീവിതത്തില്‍ ഉണ്ടാവാം. നമ്മള്‍ പോസിറ്റീവായി മാത്രം കാണുക.

ഇനി നല്ലൊരു ജീവിതം തുടങ്ങുക എന്നും ലാല്‍ പറഞ്ഞു. ആ കാര്‍ യാത്ര കഴിഞ്ഞതോടെ എന്റെ ഒരുപാട് തീരുമാനങ്ങള്‍ മാറി. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകള്‍ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാന്‍ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാല്‍ തന്നെ അങ്ങനെയുള്ള ചില സംഗതികള്‍ വരും. ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പര്‍ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ രാജ്യത്തെ വലിയ താരങ്ങളാണ്. അതൊക്കെയാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാല്‍ തന്നെ അങ്ങനെയുള്ള ചില സംഗതികള്‍ വരും. ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പര്‍ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാന്‍ കാണുന്നതെന്നും താരം പറയുന്നു.

Read more topics: # actor siddique,# about his marriage
actor siddique about his marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES