Latest News

ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും ഞാന്‍ തേടുന്നത് എന്റെ നിമ്മിയെയാണ്; നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍ത്ത് അന്ന് രജനിസാര്‍ എന്റെ മുന്നില്‍ വിതുമ്പി; രജനിയുടെ ആരും അറിയാത്ത പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍

Malayalilife
topbanner
ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും ഞാന്‍ തേടുന്നത് എന്റെ നിമ്മിയെയാണ്; നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍ത്ത് അന്ന് രജനിസാര്‍ എന്റെ മുന്നില്‍ വിതുമ്പി; രജനിയുടെ ആരും അറിയാത്ത പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍

തെന്നിന്ത്യയിലെ സുന്ദരനായ വില്ലനായി തിളങ്ങിയ നടനാണ് ദേവന്‍.  വില്ലനായും ക്യാരക്ടര്‍ റോളിലും ഇപ്പോള്‍ കോമഡിയും കൈകാര്യം ചെയ്ത അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി വളരെ അടുപ്പമുള്ള താരം കൂടിയാണ് ദേവന്‍. രജനികാന്തിന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ദേവന്‍.

'' ബെംഗളൂരുവില്‍ ബസ് കണ്ടക്ടറായി അദ്ദേഹം ജോലി നോക്കുമ്പോള്‍, അവിടെ ബസിന്റെ പിന്‍ വാതിലിലൂടെയാണ് യാത്രക്കാര്‍ കയറുന്നത്. ഇറങ്ങുന്നത് മുന്നിലെ വാതിലിലൂടെയാണ്. ഒരു ദിവസം ഒരു പെണ്‍കുട്ടി മുന്നിലെ വാതിലിലൂടെ ബസിലേക്ക് കയറുന്നതു കണ്ട രജനി സാര്‍ അതു തടഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി. രജനിയുടെ കൈ തട്ടിമാറ്റി ആ പെണ്‍കുട്ടി മുന്നിലെ വാതിലൂടെ തന്നെ ബസില്‍ കയറി. നിര്‍മ്മല എന്ന എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു അത്. ഈ വഴക്ക് പതിയ പ്രണയത്തില്‍ ചെന്നു നിന്നു. അതിങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് രജനി സര്‍ അഭിനയിച്ച ഒരു നാടകം നിര്‍മല കാണുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രജനിയെ തേടി ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കത്ത് വന്നു. അന്വേഷിച്ചപ്പോള്‍ നിമ്മി എന്ന് അദ്ദേഹം വിളിക്കുന്ന നിര്‍മ്മലയാണ് ഈ അപേക്ഷ അയച്ചത്. എന്തിനാണ് ഇതു ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ,'നീ നന്നായി അഭിനയിക്കുന്നുണ്ട്. എന്തോ ഒരു പ്രത്യേകതയുണ്ട് നിനക്ക്. എനിക്ക് നിന്നെ സിനിമാ പോസ്റ്ററുകളില്‍ കാണണമെന്നാണ് നിമ്മി പറഞ്ഞത്. അതിന് ഒരുപാട് പണം വേണം. ഈ ജോലി വിട്ട് ഞാന്‍ ചെന്നൈയ്ക്ക് പോയാല്‍ എല്ലാം അവതാളത്തിലാകും. പണമില്ല എന്നൊക്കെ രജനി പറഞ്ഞു. എന്നാല്‍ അവള്‍ 500 രൂപ നല്‍കി നീ ചെന്നൈയ്ക്ക് പോകണമെന്ന് രജനി സാറിനോട് പറഞ്ഞു.

ചെന്നൈയിലെ പഠനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നിമ്മിയെ പറ്റി ഒരു അറിവുമില്ലാതായി. ഉടന്‍ നാട്ടിലെത്തിയ അദ്ദേഹം അവളെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ആര്‍ക്കും അവള്‍ എങ്ങോട്ട് പോയെന്ന് അറിയില്ല. പിന്നീട് അവളുടെ വീട്ടില്‍ പോയി. അപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നു. അയല്‍ക്കാരോട് കാര്യം തിരക്കിയപ്പോള്‍ എങ്ങോട്ട് പോയെന്ന് അറിയില്ല. അവര്‍ വീടു കാലിയാക്കി പോയി എന്ന മറുപടിയാണ് ലഭിച്ചത്.

ഇതു പറഞ്ഞു തീര്‍ന്നതും രജനി സാര്‍ കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. ഇന്ന് ഞാന്‍ ഒരു സിനിമാ നടനാണ്. പക്ഷേ അവള്‍ ഇതുവരെ എന്നെ അന്വേഷിച്ച് വന്നിട്ടില്ല. ഒന്നുകില്‍ അവള്‍ മിച്ചു പോയിരിക്കും. ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും ഞാന്‍ തേടുന്നത് എന്റെ നിമ്മിയെയാണ്. ഓരോ ജനക്കൂട്ടത്തിലും അവളെ ഞാന്‍ തിരക്കുമെന്നും അദ്ദേഹം പറഞ്ഞു.'' - ദേവന്‍ പറയുന്നു.

actor devan about rajini kanth love failure

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES