ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്; അപ്പ എപ്പോഴും പാപ്പുവിനൊപ്പം ഉണ്ടെന്ന് ബാല

Malayalilife
topbanner
ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്; അപ്പ എപ്പോഴും പാപ്പുവിനൊപ്പം ഉണ്ടെന്ന് ബാല

2010ലാണ് അമൃത സുരേഷും നടന്‍ ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വ്ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. ഇന്നലെയായിരുന്നു പാപ്പുവിന്റെ എട്ടാം പിറന്നാള്‍.

മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വിഡിയോയുമായി എത്തുകയായിരുന്നു നടന്‍ ബാല. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നു. പാപ്പു എന്ന അവന്തികയുമൊത്തുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ ആണ് ബാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും.'ബാല പറഞ്ഞു. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും കഴിഞ്ഞ നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ലാണ് ഇരുവരും വിവാഹമോചിതരായത്.


 

actor bala wishes pappu on her birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES