Latest News

'വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല; ശ്രദ്ധ നേടി വിജയ് വെങ്കട് പ്രഭു ചിത്രം; സെക്കന്റ് ലുക്ക് പോസ്റ്ററും വൈറല്‍

Malayalilife
 'വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല; ശ്രദ്ധ നേടി വിജയ് വെങ്കട് പ്രഭു ചിത്രം; സെക്കന്റ് ലുക്ക് പോസ്റ്ററും വൈറല്‍

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യൂണിഫോമില്‍ നില്‍ക്കുന്ന രണ്ട് വിജയ്‌യുടെയും ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മുകളില്‍ ഒരു യുദ്ധവിമാനത്തിനൊപ്പം പിന്നില്‍ ഒരു പാരച്യൂട്ട് കിടക്കുന്നതും കാണാം.

ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല' എന്ന ടാഗ്ലൈനും പോസ്റ്ററിനുണ്ട്. വെങ്കട്ട് പ്രഭുവും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിനായി ഡീ ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയില്‍ അവതരിപ്പിക്കുന്നതാണ് ഡീ ഏജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോ?ഗി ബാബു, വിടിവ ഗണേഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്യും സംവിധായകനും അമേരിക്ക സന്ദര്‍ശിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.

Vijay Venkat Prabhu film a science fiction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES