ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ; അനശ്വരയുടെ വീഡിയോക്ക് നേരെയുള്ള സദാചാരവാദികളുടെ കമന്റ് വൈറല്‍

Malayalilife
topbanner
ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ; അനശ്വരയുടെ വീഡിയോക്ക് നേരെയുള്ള  സദാചാരവാദികളുടെ കമന്റ് വൈറല്‍

ണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ്  അനശ്വര രാജന്‍.  റാംഗി എന്ന ചിത്രത്തിലൂടെ തൃഷയ്ക്ക് ഒപ്പം തമിഴിലും ചേക്കേറാനുള്ള ഒരുക്കത്തിലാണ് അനശ്വര. 

അനശ്വര ഇപ്പോൾ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടിതാരത്തിന്റെ  വസ്ത്രധാരണത്തിനെതിരെ ചില സദാചാരവാദികൾ കടന്നാക്രമിച്ചിരിക്കുകയാണ്. വീഡിയോയില്‍ പലരും അശ്ലീലത നിറഞ്ഞ കമന്റുകളാണ് പോസ്റ്റ് ചെയ്‌തിരുന്നത്‌. ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ, കഷ്ടം എന്ന് തുടങ്ങി അശ്ലീലത നിറഞ്ഞ കമന്റുകളാണ് വീഡിയോക്ക് ചുവടെ വന്നു നിറഞ്ഞിരുന്നത്. എന്നാൽ അനശ്വരയെ പിന്തുണച്ചും നിരവധിപേർ എത്തിയിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പരാമര്ശത്തിനെതിരെയും  അനശ്വര നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക' എന്നെഴുതി സുഹൃത്തുമായി തട്ടമിട്ട് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു.ഇതുനു മറുപടിയായാണ് ഇപ്പോൾ അനശ്വര രാജന്റെ വീഡിയോക്ക് ചുവടെ വന്നിരിക്കുന്ന കമെന്റുകൾ. 

She covered her whole body with cloths and could not put a cloth there said The moralists

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES