സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചത് പ്രത്യേക ട്രെക്കുകളും കാറുകളും; പ്രഭാസ് ചിത്രം സഹോയ്ക്ക് വേണ്ടി സാബു സിറില്‍ അണിയറയില്‍ ഒരുക്കിയ വിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വീഡിയോ കാണാം

Malayalilife
topbanner
സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചത് പ്രത്യേക ട്രെക്കുകളും കാറുകളും; പ്രഭാസ് ചിത്രം സഹോയ്ക്ക് വേണ്ടി സാബു സിറില്‍ അണിയറയില്‍ ഒരുക്കിയ വിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ മേക്കിങ് വീഡിയോ കാണാം

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി സുജിത് സംവിധാനം ചെയ്ത സാഹോ പിറന്നത് മികച്ച ആക്ഷന്‍ രംഗങ്ങളും അടിപൊളി വിഷ്വല്‍സ് ഒക്കെയായി ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സിനിമയായാണ്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബെറ്റ്സ് ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയത്. മലയാളിയായ സാബു സിറില്‍ ആണ് ചിത്രത്തിന്റെ കലാ സംവീധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാഹുബലിയിലും സാബു സിറില്‍ ആയിരുന്നു കലാസംവീധായകന്‍. ഇപ്പോളിതാ ഇരുവരും ചേര്‍ന്നൊരുക്കിയ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പിറന്നിരിക്കുകയാണ്.

എട്ട മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
വീഡിയോയില്‍ സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിര്‍മിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി സംവിധായകന്‍ സുജീത്ത് ചെലവിട്ടത്. 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. സുജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

Read more topics: # സഹോ
Saaho Making vedio

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES