മിസിസ് ജോനാസ് എന്നെഴുതിയ പുതിയ എടിവിയില്‍ ഇരിക്കുന്ന ചിത്രവുമായി പ്രിയങ്ക ചോപ്ര; ബെസ്റ്റ് ഹസ്ബന്‍ഡ് എവര്‍ എന്ന കുറിപ്പോടെ നിക്കിന്റെ പുതിയ സമ്മാനത്തെക്കുറിച്ച് പങ്ക് വച്ച് നടി

Malayalilife
topbanner
മിസിസ് ജോനാസ് എന്നെഴുതിയ പുതിയ എടിവിയില്‍ ഇരിക്കുന്ന ചിത്രവുമായി പ്രിയങ്ക ചോപ്ര; ബെസ്റ്റ് ഹസ്ബന്‍ഡ് എവര്‍ എന്ന കുറിപ്പോടെ നിക്കിന്റെ പുതിയ സമ്മാനത്തെക്കുറിച്ച് പങ്ക് വച്ച് നടി

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുടെ താരങ്ങളാണ് നിക്ക് ജോനാസും പ്രിയങ്കയും. ഇരുവരും തങ്ങളുടെ സന്തോഷങ്ങള്‍ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാഭര്‍ത്താവ് നിക്ക് ജോനാസ് നല്‍കിയ ഒരു സമ്മാനം പരിചയപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. ഒരു ഓള്‍-ടെറൈന്‍ വെഹിക്കിളില്‍ (എടിവി) ആണ് സമ്മാനം. 

എടിവിയില്‍ ഇരിക്കുന്ന ഒരു ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ആ വാഹനത്തില്‍ പ്രിയങ്കയ പേര്, മിസിസ് ജോനാസ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.ശനിയാഴ്ച, പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ കാറിന്റെ ഒരു ചിത്രം പങ്കുച്ചു. ഇപ്പോള്‍ അതൊരു യാത്രയാണ്?... നന്ദി നിക്ക് ജോനാസ് ബെസ്റ്റ് ഹസ്ബന്‍ഡ് എവര്‍ പ്രിയങ്ക കുറിച്ചു

ഇന്ത്യയില്‍ 17-22 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന പോളാരിസ് ജനറല്‍ 1000 ആണ് പുതിയ വാഹനം. എന്നാല്‍ പ്രിയങ്ക സ്വന്തമാക്കിയിരിക്കുന്നത് അതിന്റെ ഒരു കസ്റ്റമൈസ്ഡ് മോഡലാണ്. അതിന് വിപണി വിലയേക്കാള്‍ കൂടുതല്‍ ചിലവാകും.

പ്രിയങ്ക, തന്റെ വരാനിരിക്കുന്ന ഹോളിവുഡ് അരങ്ങേറ്റ വെബ് സീരീസ് സിറ്റാഡലിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.സിറ്റാഡല്‍ എന്ന വെബ് സീരീസില്‍, എറ്റേണല്‍സ് താരം റിച്ചാര്‍ഡ് മാഡനുമൊപ്പം പ്രിയങ്ക സ്‌ക്രീനിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെബ് സീരീസ് പ്രീമിയര്‍ ചെയ്യും.സിറ്റാഡല്‍ കൂടാതെ, പ്രിയങ്ക ചോപ്ര ജീ ലെ സരാ, ഇറ്റ്സ് ഓള്‍ കമിംഗ് ബാക്ക് ടു മീ എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

ബോളിവുഡ് ചിത്രമായ ജീ ലെ സരായില്‍ പ്രിയങ്ക ചോപ്രയ്ക്കൊപ്പം കത്രീന കൈഫും ആലിയ ഭട്ടും അഭിനയിക്കുന്നു. ഹോളിവുഡ് റൊമാന്റിക് ഡ്രാമയായ ഇറ്റ്സ് ഓള്‍ കമിംഗ് ബാക്ക് ടു മി, സംവിധാനം ചെയ്തത് ജിം സ്‌ട്രോസ് ആണ്, കൂടാതെ സാം ഹ്യൂഗന്‍ പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നു. സെലിന്‍ ഡിയോണ്‍, റസ്സല്‍ ടോവി, ഒമിദ് ജാലിലി, സെലിയ ഇമ്രി എന്നിവരും ചിത്രത്തിലുണ്ട്.

Priyanka Chopra calls Nick Jonas

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES