Latest News

കൊതിയൂറും ഹോം മെയ്ഡ് ഭക്ഷണത്തിന്റെ ചിത്രങ്ങളുമായി പ്രതാപ് പോത്തൻ; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
കൊതിയൂറും ഹോം മെയ്ഡ് ഭക്ഷണത്തിന്റെ  ചിത്രങ്ങളുമായി പ്രതാപ് പോത്തൻ; ചിത്രങ്ങൾ വൈറൽ

ലച്ചിത്ര നടൻ, സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് പ്രതാപ് പോത്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരത്തെ ഈയടുത്ത കാലത്തെ സമൂഹമാധ്യമങ്ങളില്‍ നിറയെ ഹോം മെയ്ഡ് ഭക്ഷണത്തിന്റെ കൊതിയൂറും ചിത്രങ്ങളാണ് ആരാധകരെ തേടി എത്തുന്നത്. മാമ്പഴപുളിശേരിയും ബീറ്റ്റൂട്ട് മെഴുക്കുവരട്ടിയും ചോറും.,കഞ്ഞി, അവിയല്‍, പയറ്, ചമ്മന്തി അങ്ങനെ നാടന്‍ മുതല്‍ അറബിക്, കൊറിയന്‍, ചൈനീസ് വിഭവങ്ങള്‍ വരെ ചിത്രത്തിലൂടെ കാണാൻ ആകുന്നു.

എന്നാൽഓരോ ദിവസവും  താരത്തിന്റെ പേജില്‍  പ്രത്യക്ഷപ്പെടുന്ന വിഭവങ്ങളുടെ ചിത്രങ്ങള്‍ കണ്ട ആരാധകർ സംശയത്തിലായിരുന്നു.  ഇത്രയും വലിയ പാചക്കകാരനായിരുന്നോ താരം എന്നായിരുന്നു അധകരുടെ ചോദ്യം. എന്നാൽ ഇപ്പോൾ താരം  ഇതുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഈ വിഭവങ്ങളുടെ കൈപുണ്യത്തിന് ചുക്കാൻ പിടിക്കുന്നത് വീട്ടിലെ പാചകക്കാരനാണ്.

സമൂഹമാധ്യമങ്ങളിലൂടെ  മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ഓരോ ഭക്ഷണ പോസ്റ്റിനും ലഭിക്കുന്നത്. ഡിന്നര്‍ വിഭവങ്ങളുടെ ചിത്രമാണ് കൂടുതലായും പോത്തൻ പങ്കുവയ്ക്കാറുള്ളത്.  അത്താഴത്തിന്  ഇത്രയും വിഭവങ്ങള്‍ കഴിയ്ക്കുന്നത് നല്ല ശീലമല്ലെന്ന ഓര്‍മ്മപ്പെടുത്തലും ആരാധകരുടെ ഭാഗത്തുനിന്നും വരുന്നുണ്ട്. എന്നാൽ ഇതിന് രസകരമായ മറുപടിയാണ് താരം നൽകിയത്  രാത്രിയിലെ ഭക്ഷണം വൈകീട്ട് അഞ്ചു മണിക്കാണ് കഴിക്കുന്നത് എന്നാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം നിക്ക് 68 വയസായെന്നും കൊളസ്ട്രോള്‍ പോലെയുള്ള കാര്യങ്ങളോര്‍ത്ത് ടെന്‍ഷനില്ലെന്നും പ്രതാപ് പോത്തന്‍ വെളിപ്പെടുത്തി. 

 

Mango pullishery beet root payaru and rice

Posted by Pratap Pothen on Sunday, June 21, 2020


 

Read more topics: # Prathap pothen home made dishes
Prathap pothen home made dishes

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES